മദ്യപിച്ച് വാഹനമോടിച്ചു, പോലീസിനെ കണ്ടതോടെ സീറ്റ് മാറി; വാർണർക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ കുറ്റക്കാരനാണെന്ന് കണ്ടെത്തി സിഡ്നി കോടതി. താരത്തിന് 1500 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ) പിഴ വിധിക്കുകയും ചെയ്തു. പോലീസ് സംഘത്തിന് അടുത്തെത്തിയപ്പോൾ വാഹനം ഓടിച്ചിരുന്ന വാർണർ മറുവശത്തിരിക്കുന്ന ആളുമായി സീറ്റ് മാറാൻ ശ്രമിച്ചതായും കോടതിയിൽ വ്യക്തമായി.
വാർണറുടെ മക്കൾ വാഹനത്തിൽ ഉണ്ടായിരുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചതായി ജഡ്ജി ക്ലെയർ ഫാർണർ ചൂണ്ടിക്കാട്ടി. കൂടാതെ വാർണറുടെ വാഹത്തിൽ ഒരു വർഷത്തേക്ക്് ആൽക്കഹോൾ ഇന്റർലോക്ക് ഉപകരണം ഘടിപ്പിക്കാനും ഉത്തരവിട്ടു. ഈ ഉപകരണമുണ്ടെങ്കിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയില്ല.
കഴിഞ്ഞ ഏപ്രിലിൽ ഈസ്റ്റർ ദിവസം സിഡ്നിയിൽ നടന്ന മിന്നൽ പരിശോധനയിലാണ് വാർണർ കുടുങ്ങിയത്. പോലീസ് സംഘം ബ്രത്തലൈസർ കൊണ്ട് പരിശോധിച്ചപ്പോൾ വാർണർ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ െൈവദ്യപരിശോധനയിലും മദ്യത്തിന്റെ സാന്നിധ്യം അനുവദിച്ചതിലും ഇരട്ടിയലധികമാണെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് താരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം കോടതിയിൽ താരം കുറ്റം സമ്മതിക്കുകയും ചെയ്തു. ടാക്സി വിളിച്ച് പോകുന്നതായിരുന്നു സുരക്ഷിതമെന്നും വിവേകശൂന്യമായ പ്രവർത്തിയാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും വാർണർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനിടയിൽ ഈസ്റ്റർ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് വാർണർ കേസിൽ കുരുങ്ങിയത്. ഒരു പരിപാടിയിൽ പങ്കെടുത്തശേഷം കുടുംബവുമൊത്ത് വീട്ടിലേക്ക് വാഹനം ഡ്രൈവ് ചെയ്തു പോകുകയായിരുന്നു. ഈ പരിപാടിക്കിടെ വാർണർ മൂന്ന് ഗ്ലാസ് വൈൻ കുടിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഒവൈസ് അഹമ്മദ് കോടതിയെ അറിയിച്ചിരുന്നു.
പോലീസ് ബ്രെത്ത് ടെസ്റ്റിങ് സൈറ്റ് മുന്നിൽ കണ്ടതോടെ വാഹനം നിർത്തിയ വാർണർ ഒപ്പമുണ്ടായിരുന്ന ആളുമായി സീറ്റ് മാറി. എന്നാൽ പോലീസ് പിന്നീട് നടത്തിയ പരിശോധനയിൽ വാർണറാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ക്രിക്കറ്റ് താരം കേസുമായി സഹകരിക്കുകയായിരുന്നു.
Content Highlights: David Warner found guilty of drunk driving by a Sydney court., Fined 1500 Australian Dollars and ordered to install an alcohol interlock device for one year., The incident occurred during Easter in Sydney while driving with his children., Warner attempted to switch seats with a passenger upon seeing police.