കോവിഡ് വ്യാപനം; പൊതുജനങ്ങള്‍ക്കുള്ള ശൈത്യകാല ഒളിമ്പിക്‌സ് ടിക്കറ്റ് വില്‍പന ചൈന റദ്ദാക്കി

Photo: AP
Photo: AP

ബെയ്ജിങ്: കോവിഡ് വ്യാപനം മൂലം പൊതുജനങ്ങള്‍ക്കുള്ള ശൈത്യകാല ഒളിമ്പിക്‌സ് ടിക്കറ്റ് വില്‍പന പദ്ധതി ചൈന റദ്ദാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളെ പരമാവധി ഒളിമ്പിക്‌സ് വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുവേണ്ടിയാണ് ചൈന ഈ തീരുമാനം കൈക്കൊണ്ടത്. 

ക്ഷണം സ്വീകരിച്ചെത്തുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ വേദിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എ.എഫ്.പി യാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ലോകമെമ്പാടും കോവിഡ് കേസുകള്‍ കുതിച്ചയുര്‍ന്നതോടെ ഒളിമ്പിക്‌സിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. നിലവിലെ സാഹചര്യത്തില്‍ ഒളിമ്പിക്‌സുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് ചൈന. 

ഫെബ്രുവരി നാലുമുതല്‍ 20 വരെയാണ്ശൈത്യകാല ഒളിമ്പിക്‌സ് നടക്കുക. ചൈനയുടെ ആസ്ഥാനമായ ബെയ്ജിങ്ങാണ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. 

Content Highlights: China cancels plans to sell Winter Olympic tickets to public

Content Highlights: