ബാറ്റര്‍ മാത്രമല്ല വേണ്ടി വന്നാല്‍ ബൗളറുമാകും, ബംഗ്ലാദേശിനെതിരേ പന്തെറിഞ്ഞ് ബാബര്‍

ധാക്ക: പാകിസ്താന്-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയില്‍ വ്യത്യസ്തമായ ഒരു സംഭവം അരങ്ങേറി. ബാറ്റിങ് മാത്രം ചെയ്യാനറിയുന്ന താരമെന്ന പേരില്‍ ക്രിക്കറ്റ് ലോകം വിധിയെഴുതിയ പാകിസ്താന് നായകന് ബാബര്‍ അസം ബൗളറായി മാറി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതാദ്യമായാണ് ബാബര്‍ ഒരു മത്സരത്തില്‍ പന്തെറിയുന്നത്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലെ അവസാന ഓവറാണ് ബാബര്‍ ചെയ്തത്. ഒരോവര്‍ മാത്രം ചെയ്ത ബാബര്‍ വെറും ഒരു റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്.