പന്തില്‍ സാനിറ്റൈസര്‍ പുരട്ടി; കൗണ്ടി ക്രിക്കറ്റ് താരത്തിന് വിലക്ക്

ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് മത്സരത്തിനിടെ പന്തിൽ സാനിറ്റൈസർ ഉപയോഗിച്ച വെറ്ററൻ ഓസ്ട്രേലിയൻ താരം മിച്ച് ക്ലയ്ഡോണിന് വിലക്ക്. കഴിഞ്ഞ മാസം മിഡിലെക്സിനെതിരായ മത്സരത്തിലാണ് സസെക്സ് താരമായ ക്ലയ്ഡോൺ പന്തിൽ സാനിറ്റൈസർ പുരട്ടിയത്.
ആ മത്സരത്തിൽ പേസ് ബൗളറായ താരം മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. സാനിറ്റൈസർ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ലയ്ഡോണിനെ വിലക്കി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ ബോബ് വിൽസ് ട്രോഫിയിൽ സർറേയ്ക്കെതിരായ മത്സരത്തിൽ ക്ലയ്ഡോണിന് കളിക്കാനാകില്ല. നേരത്തെ കോവിഡ്-19 ആശങ്കയെത്തുടർന്ന് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു.
Content Highlights: Mitch Claydon, Australian Pacer Suspended, Applying Hand Sanitiser To Ball
Content Highlights: