ഷോട്ട്പുട്ടിൽ മൂന്ന് മെഡലും തൂത്തുവാരി; പാരാ ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ

ഐച്ചി നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷൻമാരുടെ ഷോട്ട്പുട്ട് എഫ് 46 വിഭാഗത്തിൽ മൂന്ന് മെഡലും സ്വന്തമാക്കിയ ഇന്ത്യ ഷോട്ട്പുട്ട് എഫ് 53 വിഭാഗത്തിലും ഹൈജമ്പ് ടി 64 വിഭാഗത്തിലും സ്വർണം നേടി.
ഷോട്ട്പുട്ട്
എഫ് 46-ൽ സച്ചിൻ ഖിലാരിക്കാണ് സ്വർണം. മുഹമ്മദ് യാസർ വെള്ളിയും പർവീൺ വെങ്കലവും നേടി. 15.87 മീറ്റർ ഷോട്ട്പുട്ട് എറിഞ്ഞ് ഏഷ്യൻ ഗെയിംസ് റെക്കോർഡോടെയാണ് സച്ചിന്റെ സ്വർണം. ഹൈജമ്പിൽ പ്രവീൺ കുമാർ സ്വർണവും ബന്ദി വെള്ളിയും കഴുത്തിലണിഞ്ഞു. 2.05 മീറ്റർ ഉയരം പിന്നിട്ട് ഗെയിംസ് റെക്കോർഡോടെയായിരുന്നു പ്രവീണിന്റെ സ്വർണം. ഷോട്ട്പുട്ട് എഫ് 53-യിൽ ആയുഷ് വർമയും സ്വർണം സ്വന്തമാക്കി.
പാരാ ആർച്ചറിയിൽ കോമ്പൗണ്ട് വനിതാ ഡബിൾസ് വിഭാഗത്തിൽ ശീതൾ ദേവിയും പായൽ നാഗും വെള്ളി നേടി. ജാവലിൻ ത്രോയിൽ മഞ്ജീതും വനിതാ ഷോട്ട്പുട്ടിൽ ഭാഗ്യശ്രീ ജാദവും വെള്ളി കഴുത്തിലണിഞ്ഞു. പുരുഷൻമാരുടെ 100 മീറ്റർ ടി 35-ൽ അനുഭവ് ചൗധരിയും ടി 37-ൽ രാകേഷ് ഭട്ടും വെങ്കലം നേടി.
Content Highlights: India sweeps all three medals in men's shotput F46 category with Sachin Khilari winning gold, Mohammad Yasar silver, and Praveen bronze., Sachin Khilari and Praveen Kumar set new Asian Games records in shotput and high jump respectively., Ayush Verma secures gold in shotput F53, marking his second medal in the tournament., Additional medals won in para archery, javelin throw, and 100m sprint events.