ഏഷ്യൻ ഗെയിംസ്; വെള്ളി വെടിവെച്ചിട്ട് മലയാളി താരം വിദർശ വിനോദ് അടങ്ങിയ വനിതാ ഷൂട്ടിങ് ടീം

നഗോയ: ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. എളവേണിൽ വാളറിവൻ, മലയാളി താരം വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ടീമാണ് ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കരസ്ഥമാക്കിയത്.
ഞായറാഴ്ച നഗോയയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സംഘം ആകെ 1898.0 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 1904.2 എന്ന ലോക റെക്കോർഡ് സ്‌കോറോടെ ഒന്നാം സ്ഥാനം നേടിയ ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലം കരസ്ഥമാക്കി.
ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും അടക്കം 22 മെഡലുകൾ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് ഐച്ചി-നഗോയയിലും മികച്ചൊരു തുടക്കമാണ് ഈ വെള്ളി മെഡൽ നേട്ടം നൽകിയിരിക്കുന്നത്.
Content Highlights: India won its first medal at the Aichi-Nagoya Asian Games 2026 in shooting., The women's 10m air rifle team secured a silver medal with 1898.0 points., Malayali athlete Vidarsha Vinod was part of the winning Indian shooting team alongside Elavenil Valarivan and Sonam Maskar., China won the gold medal with a world record score of 1904.2.