കാറ്റിനോടാണോ കളി; ചിരിപ്പിച്ചുകൊല്ലും വനിതാ ക്രിക്കറ്റിലെ പിച്ച്മൂടല്‍

പിച്ച് മൂടാന്‍ സഹായിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ | Photo: twitter| Victorian Cricket Team
പിച്ച് മൂടാന്‍ സഹായിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ | Photo: twitter| Victorian Cricket Team

മെല്‍ബണ്‍: മഴയും പിച്ച് മൂടലും ഇപ്പോള്‍ ക്രിക്കറ്റിന്റെ പതിവ് പരാപാടിയായിക്കഴിഞ്ഞു. എന്നാല്‍, നല്ല ഒന്നാന്തരം ചിരിക്കുള്ള വകയാണ് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ലീഗ് കഴിഞ്ഞ ദിവസം സമ്മാനിച്ചത്. മഴയല്ല, സത്യത്തില്‍ കാറ്റായിരുന്നു ഇവിടെ വില്ലന്‍.

വിക്ടോറിയ വിമനും ന്യൂ സൗത്ത് വെയ്സല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ചിരിപടര്‍ത്തിയ സംഭവം. മത്സരത്തിനിടെ അപ്രതീക്ഷിതമായാണ് മഴയെത്തിയത്. ഉടനെ ഗ്രൗണ്ട് സ്റ്റാഫ് വലിയ ഷീറ്റ് കൊണ്ടുവന്ന് പിച്ച് മൂടാനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ശക്തമായി വീശിയ കാറ്റില്‍ പിച്ച് മൂടിയ പ്ലാസ്റ്റിക് ഷീറ്റ് പറന്നു. ഇതോടെ ക്യാപ്റ്റന്‍ എല്ലിസ് പെറിയുടെ നേതൃത്വത്തില്‍ ഗ്രൗണ്ടിലുണ്ടായിരുന്ന വിക്ടോറിയ താരങ്ങള്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തിനെത്തി.

എല്ലാവരും ചേര്‍ന്ന് പിച്ച് മൂടി. പ്ലാസ്റ്റിക് ഷീറ്റ് പറക്കാതിരിക്കാന്‍ വശങ്ങളില്‍ കൈ കുത്തി ഇരിക്കുകയും അതില്‍ കിടക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മത്സരത്തില്‍ അഞ്ചു വിക്കറ്റിന് ന്യൂ സൗത്ത് വെയ്ല്‍സ് വിക്ടോറിയ വുമണിനെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിക്ടോറിയ വുമണ്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂ സൗത്ത് വെയ്ല്‍സ് 41 പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് വിജയിച്ചു. ഓപ്പണിങ് വിക്കറ്റില്‍ റേച്ചല്‍ ഹയ്‌നെസും ക്യാപ്റ്റന്‍ അലീസ ഹീലിയും ചേര്‍ന്ന് 116 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹീലി 51 റണ്‍സെടുത്തപ്പോള്‍ റേച്ചല്‍ 119 പന്തില്‍ 96 റണ്‍സ് നേടി. 48 പന്തില്‍ 80 റണ്‍സ് അടിച്ച എറിന്‍ ബേണ്‍സ് ന്യൂ സൗത്ത് വെയ്ല്‍സിനെ വിജയതീരത്തെത്തിച്ചു. 

Content Highlights: As Players Come To Ground Staff's Aid To Get Covers On Women Cricket League

Content Highlights: