ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി.വി. സിന്ധു രണ്ടാം റൗണ്ടില്‍, എച്ച്.എസ്. പ്രണോയ്ക്ക് തോല്‍വി

ബെര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാംറൗണ്ടില്‍. ആദ്യ മത്സരത്തിലെ ആദ്യഗെയിം നേടി (21-10) സിന്ധു മുന്നിട്ടുനില്‍ക്കേ, എതിരാളിയായ ജര്‍മന്‍ താരം യ്വോന്‍ ലി പിന്മാറുകയായിരുന്നു. ഒന്നാം സീഡുകാരിയായ ദക്ഷിണ കൊറിയന്‍ താരം ആന്‍ സെ യങ് ആയിരിക്കും രണ്ടാംറൗണ്ടില്‍ സിന്ധുവിന്റെ എതിരാളി.
അതേസമയം, പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയ് ആദ്യ മത്സരത്തില്‍ തയ്വാന്റെ സു ലി യാങ്ങിനോട് തോറ്റു (21-14, 13-21, 13-21). മറ്റൊരു ഇന്ത്യന്‍ താരം ആകര്‍ഷി കശ്യപും ആദ്യ മത്സരത്തില്‍ തോറ്റു.
Content Highlights: all england badminton pv sindhu second round