കമ്പളപ്പാടത്ത് ഇതാ മറ്റൊരു 'ഉസൈന്‍ ബോള്‍ട്ട്'; ശ്രീനിവാസ ഗൗഡയെ പിന്നിലാക്കി നിഷാന്ത്

ബെംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തില്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന 'വേഗം' കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ വ്യക്തിയാണ് കമ്പള ജോക്കി (പോത്തോട്ടക്കാരന്‍) ശ്രീനിവാസ ഗൗഡ. എന്നാലിപ്പോഴിതാ കമ്പളപ്പാടത്ത് ശ്രീനിവാസ ഗൗഡയെ പിന്നിലാക്കി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഭജഗോലി ജോഗിബെട്ടു സ്വദേശി നിഷാന്ത് ഷെട്ടിയെന്ന കമ്പള ജോക്കി.
ഞായറാഴ്ച വേനൂരില്‍ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തില്‍ 143 മീറ്റര്‍ ദൂരം 13.68 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ നിഷാന്ത് ഇതില്‍ 100 മീറ്റര്‍ പിന്നിടാനെടുത്തത് വെറും 9.51 സെക്കന്‍ഡുകള്‍ മാത്രമാണെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള മത്സരത്തില്‍ മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡ 13.62 സെക്കന്‍ഡുകൊണ്ട് 145 മീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ഇതില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് വെറും 9.55 സെക്കന്‍ഡാണെന്നായിരുന്നു റിപ്പോര്‍ട്ട്.
100 മീറ്ററിലെ വേഗരാജാവ് ജമൈക്കയുടെ ലോകറെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ശ്രീനിവാസ ഗൗഡ താരമായിരുന്നു. പിന്നാലെ ഗൗഡയെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലകര്‍ നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു.
Content Highlights: 100m in 9.51 seconds Another Kambala runner breaks Srinivas Gowda’s record
Content Highlights: