ആ മുത്തം മിസ്സായിരുന്നെങ്കിൽ... ആ സേവ് ഇല്ലായിരുന്നെങ്കിൽ...; ആ ഉൾക്കിടിലത്തിന് കൂടിയാണ് രണ്ടാണ്ട്

ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്ന മെസ്സി | Photo: AP
ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്ന മെസ്സി | Photo: AP

തെല്ലൊരു ഉള്‍ക്കിടിലത്തോടെയല്ലാതെ ഇന്നും കണ്ടിരിക്കാനാവില്ല, ആ കളി. അതിലെ ഓരോ മുഹൂര്‍ത്തങ്ങളും വീണ്ടും  കാണുമ്പോഴും ഉള്ളിലൊരാന്തലാണ്. കണ്ട കാഴ്ചകളൊക്കെ സത്യമാണെന്നറിയാം. എന്നിട്ടും നെഞ്ചുകീറുന്ന അവസ്ഥ. ബേജാറിന്റെ അങ്ങേത്തല കണ്ട, അതുപോലൊരു മത്സരം ജീവിതത്തില്‍ വേറെ അനുഭവിച്ചിട്ടില്ല.  

അനുവദിച്ച 120 മിനിറ്റും കഴിഞ്ഞുള്ള അധികസമയത്തെ മൂന്നാം മിനിറ്റ് (120 + 3). സ്‌കോര്‍ 3-3. കളി പെനാല്‍റ്റിയിലേക്ക് പോകുന്നതും കാത്ത് നെരിപ്പോട് കത്തിനില്‍ക്കുന്ന സമയം. അന്നേരത്താണ് ഉള്ളിലൊരു ഭൂകമ്പമുണ്ടാക്കിക്കൊണ്ടുള്ള ഫ്രാന്‍സിന്റെ ആ നീക്കം. കൊലോ മുവാനി പന്തുമായി അര്‍ജന്റൈന്‍ നെറ്റ് ഉന്നംവെച്ച് നീങ്ങുന്നു. മുന്നിലിനി ഭേദിക്കാനുള്ളത് ഗോളി എമിലിയാനോ മാര്‍ട്ടിനസിനെ മാത്രം. ഗോളെന്നുറച്ച് സ്വയംപഴിച്ച് കണ്ണുചിമ്മിനിന്ന ആ നിമിഷത്തെ പക്ഷേ, എമി അവിശ്വസനീയമാംവിധം സുന്ദരമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. കളി ഷൂട്ടൗട്ടിലേക്ക്... 

Content Highlights: two years of Argentina win fifa world cup in qatar

Continue reading