ഹാട്രിക്ക് മൗറീഷ്യോ; ഗോകുലത്തെ തകര്‍ത്ത് ഒഡിഷയ്ക്ക് എഎഫ്‌സി കപ്പ് യോഗ്യത

Photo: twitter.com/OdishaFC
Photo: twitter.com/OdishaFC

കോഴിക്കോട്: എഎഫ്‌സി കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഗോകുലം കേരള എഫ്‌സിയെ തകര്‍ത്ത് സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാരായ ഒഡിഷ എഫ്‌സി.

ഡീഗോ മൗറീഷ്യോ ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം.

18, 32, 52 മിനിറ്റുകളിലായിരുന്നു മൗറീഷ്യോയുടെ ഗോളുകള്‍. 36-ാം മിനിറ്റില്‍ ഫര്‍ഷാദ് നൂറാണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ഒഡിഷ എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടി.

Content Highlights: Super Cup champion Odisha FC qualifies for AFC Cup group stages after win against Gokulam