ഒരു ഗോൾ പോലും വഴങ്ങാതെ 609 മിനിറ്റുകൾ, 6 മത്സരങ്ങൾ; സ്‌പെയിനിന് ലോക റെക്കോഡ്

#ലോകകപ്പ് ഡെസ്‌ക്
Photo: Getty Images
Photo: Getty Images

ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്ന സ്‌പെയിൻ ടീം കുറിച്ചത് പുതിയ ലോക റെക്കോഡ്. പോർച്ചുഗലിനെതിരെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ടീം എന്ന റെക്കോഡ് സ്‌പെയിൻ സ്വന്തമാക്കി.

തുടർച്ചയായി ആറ് ലോകകപ്പ് മത്സരങ്ങളാണ് സ്‌പെയിൻ ഒരു ഗോൾ പോലും വഴങ്ങാതെ പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞ 609 മത്സര മിനിറ്റുകളായി ഒരു താരത്തിന് പോലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ മറികടന്ന് ഗോൾനേടാനായിട്ടില്ല. 1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്.

2022 ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്നാണ് ഈ റെക്കോഡ് നേട്ടത്തിന് തുടക്കം. അന്ന് നിശ്ചിത സമയത്തും അധിക സമയത്തും 0-0 എന്ന നിലയിലായിരുന്ന മത്സരം ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിൻ തോൽക്കുന്നത്. തോൽവി ഷൂട്ടൗട്ടിലായതിനാൽ മത്സരം ക്ലീൻ ഷീറ്റായാണ് കണക്കാക്കുക.

2026 ലോകകപ്പിൽ കേപ് വെർദെയുമായി ഗോൾരഹിത സമനിലയോടെ തുടങ്ങിയ സ്‌പെയിൻ, പിന്നീട് സൗദി അറേബ്യയെ 4-0 നും ഉറുഗ്വായെ 1-0 നും പരാജയപ്പെടുത്തി. റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയെ 3-0 ന് തോൽപ്പിച്ചതോടെ സ്‌പെയിൻ അഞ്ചാം ക്ലീൻ ഷീറ്റ് പൂർത്തിയാക്കി. ഒടുവിൽ പോർച്ചുഗലിനെതിരായ വിജയത്തോടെ ആറ് മത്സരങ്ങൾ എന്ന ലോകകപ്പ് റെക്കോഡും സ്വന്തം.

ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു ലോകകപ്പിന്റെ ആദ്യ അഞ്ച് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നിലനിർത്തുന്ന ആദ്യ പുരുഷ ടീമായി സ്‌പെയിൻ മാറി.

Content Highlights: Spain achieves 6 consecutive World Cup clean sheets, 609 minutes without conceding a goal, Broke the previous record held by Italy and Switzerland, First men's team to keep clean sheets in the first five matches of a single tournament, Qualified for 2026 World Cup quarter-finals