റാമോസ് വീണ്ടും സ്പാനിഷ് മണ്ണില്‍; 18 വര്‍ഷത്തിന് ശേഷം സെവിയ്യയിലേക്ക് തിരിച്ചെത്തുന്നു

മാഡ്രിഡ്: പിഎസ്ജി താരമായ സെര്‍ജിയ റാമോസ് മുന്‍ ക്ലബ്ബ് സെവിയ്യയിലേക്ക് മടങ്ങിയെത്തുന്നു. 18 വര്‍ഷത്തിന് ശേഷമാണ് താരം മുന്‍ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്. സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമാണ് റാമോസ്.
2005 വരെ സെവിയ്യയുടെ താരമായിരുന്ന റാമോസ് പിന്നീട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. റയലില്‍ 16 വര്‍ഷം തുടര്‍ന്ന താരം 2021 ജൂലായിലാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ ചേരുന്നത്.
സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദ് റാമോസിനായി രംഗത്തുണ്ടായിരുന്നു. ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ക്ലബ്ബുകളും ഈ 37-കാരനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ ഓഫറുകളെല്ലാം നിരസിച്ചാണ് അദ്ദേഹം സെവിയ്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
Content Highlights: sergio ramos rejects Saudi Arabia for return to former club Sevilla