സന്ദേശ് ജിംഗാന്‍ ക്രൊയേഷ്യന്‍ ക്ലബ്ബില്‍; അരേങ്ങറ്റത്തിനായി കാത്തിരിക്കണം

Photo: twitter.com|SandeshJhingan
Photo: twitter.com|SandeshJhingan

ന്യൂഡല്‍ഹി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരവും ഇന്ത്യന്‍ ഡിഫന്‍ഡറുമായ സന്ദേശ് ജിംഗാന്‍ ക്രൊയേഷ്യന്‍ ക്ലബ്ബ് എച്ച്എന്‍കെ സിബെനിക്കിലേക്കുള്ള ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് എച്ച്എന്‍കെ സിബെനിക്ക്.

ഞായറാഴ്ച ക്രൊയേഷ്യയിലെത്തിയ ജിംഗാന് ടീമിനായുള്ള അരങ്ങേറ്റ മത്സരത്തിനായി ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. താരത്തിന്റെ രജിസ്‌ട്രേഷന്‍, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശരിയാക്കാനുള്ളതിനാലാണിത്. 

അതേസമയം താരം സ്പാനിഷ് പരിശീലകന്‍ മാരിയോ റോസാസിനു കീഴില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 2022 വരെയാണ് താരത്തിന്റെ കരാര്‍. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എടികെ മോഹന്‍ ബഗാനില്‍ നിന്നാണ് താരം എച്ച്എന്‍കെ സിബെനിക്കിലേക്ക് പോയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഡിഫന്‍ഡറായിരുന്നു ജിംഗാന്‍. എടികെയുമായി നാലു വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് ജിംഗാന്‍ കൊല്‍ക്കത്ത വിട്ടത്.

Content Highlights: Sandesh Jhingan completes move to Croatian club HNK Sibenik

Content Highlights: