സാഫ് ചാമ്പ്യൻഷിപ്പ്; ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചിട്ടും പാകിസ്താന് രക്ഷയില്ല, ഇന്ത്യക്ക് വിജയത്തുടക്കം

ധാക്ക: സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മികച്ച തുടക്കം. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മൂന്ന് ഗോളിന് മുന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ ഇന്ത്യ രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു.
ഫസ്റ്റ് ടീം ന്യൂസീലൻഡുമായി സൗഹൃദ മത്സരം കളിക്കുന്നതിനാൽ രണ്ടാം നിര ടീമുമായാണ് ഇന്ത്യ കിരീടം നിലനിർത്താനിറങ്ങിയത്. ഇന്ത്യക്കായി സുഹൈൽ അഹമ്മദ് ഇരട്ടഗോളുകൾ നേടി. 13, 19 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 31-ാം മിനിറ്റിൽ കിപ്ഗെനും ഗോൾ കണ്ടെത്തി. ഇതോടെ ഇന്ത്യ 3-0ത്തിന് മുന്നിലായി.
എന്നാൽ രണ്ടാം പകുതിയിൽ പാകിസ്താൻ തിരിച്ചടിച്ചു. അതും ഇഞ്ചുറി ടൈമിലായിരുന്നു ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റിയ രണ്ട് ഗോളുകളും വന്നത്. 92-ാം മിനിറ്റിൽ ആദിൽ നബിയും 94-ാം മിനിറ്റിൽ ആംലഗീർ അലിയും ലക്ഷ്യം കണ്ടു.
Content Highlights: India started their SAFF Championship 2026 campaign with a 3-2 win against Pakistan., Suhail Ahmed scored a brace in the 13th and 19th minutes., Kipgen added the third goal in the 31st minute to give India a 3-0 lead., Pakistan scored two late goals in injury time through Adil Nabi and Amlageer Ali.