എംബാപ്പെയ്ക്ക് റെക്കോഡ് തുക ഓഫര്‍ ചെയ്ത് റയല്‍; റൊണാള്‍ഡോയ്ക്ക് ഞെട്ടല്‍

Photo: AFP
Photo: AFP

മഡ്രിഡ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് റെക്കോഡ് തുകയ്ക്ക് ടീമിലെത്തിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 

താരം റയലുമായി കരാര്‍ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണെന്നും 420 കോടിയോളം രൂപയാണ് റയല്‍ എംബാപ്പെക്ക് വാര്‍ഷിക പ്രതിഫലമായി വാഗ്ദാനംചെയ്തിട്ടുള്ളതെന്നുമായിരുന്നു റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് റയലിന്റെ മുന്‍ താരം കൂടിയായിരുന്ന ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ. എംബാപ്പെ കരുത്തനായ താരമാണെന്നും വേഗവും ശാന്ത പ്രകൃതവും എംബാപ്പെയെ ഒന്നാം നമ്പര്‍ താരമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ''അതെ ഞാന്‍ ആ വാര്‍ത്ത കേട്ടു, എംബാപ്പെ 50 ദശലക്ഷം യൂറോയ്ക്ക് റയലിലേക്ക് പോകുകയാണെന്ന്. ഞങ്ങള്‍ തെറ്റായ കാലഘട്ടത്തിലായിപ്പോയി കളിച്ചത്. ഫുട്‌ബോള്‍ ലോകം വളരെയേറെ വളര്‍ന്നു, താരങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ കൂടുതല്‍ പണം ലഭിക്കുകയാണ്.'' - റൊണാള്‍ഡോ ദ സണ്ണിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

ഈ സീസണോടെ എംബാപ്പെയും പി.എസ്.ജി.യും തമ്മിലുള്ള കരാര്‍ അവസാനിക്കും. ഫ്രീ ഏജന്റായാണ് താരം റയലിലേക്കെത്തുന്നത്. നടപ്പുസീസണില്‍ രണ്ടുതവണ റയല്‍ വന്‍തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും എംബാപ്പെയെ വിട്ടുനല്‍കാന്‍ പി.എസ്.ജി. തയ്യാറായിരുന്നില്ല. സീസണില്‍ 27 കളികളില്‍നിന്ന് 19 ഗോളും 15 അസിസ്റ്റുമായി തകര്‍പ്പന്‍ ഫോമിലാണ് താരം.

Content Highlights: Ronaldo stunned by Kylian Mbappe transfer salary

Content Highlights: