എ.എഫ്‌.സി. കപ്പ്; മോഹൻ ബഗാനെ തകർത്ത് ഒഡിഷ, ജയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്

മോഹൻ ബ​ഗാൻ ഒഡിഷ എഫ്.സി. മത്സരത്തിൽ നിന്ന് | ANI
മോഹൻ ബ​ഗാൻ ഒഡിഷ എഫ്.സി. മത്സരത്തിൽ നിന്ന് | ANI

കൊൽക്കത്ത: എ.എഫ്‌.സി. കപ്പ് മത്സരത്തിൽ മോഹൻ ബ​ഗാനെ തകർത്ത് ഒഡിഷ. രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കായിരുന്നു ഒഡിഷയുടെ ജയം. ഇതോടെ ​ഗ്രൂപ്പ് ഡിയിൽ നിന്നും മുന്നേറാനുള്ള ബ​ഗാന്റെ പ്രതീക്ഷകൾ മങ്ങി. 

17ാം മിനിറ്റിൽ ഹ്യൂഗോ ബൗമോസിലൂടെ ബ​ഗാനാണ് മുന്നിലെത്തിയത്. പിന്നീട്, 30-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ഒഡിഷ ഒപ്പമെത്തി. ഡീയാഗോ മൗറീഷ്യോ (32), സെെ ഗോദാർഡ് (41), അനികേത് ജാദവ് (90+2), ഇസാക് വൻലാൽറുത്‌ഫെല (90+5) എന്നിവരാണ് ഒഡിഷയുടെ മറ്റ് സ്കോറർമാർ. 

Content Highlights: Odisha beat Mohun Bagan in the AFC cup