കപ്പെടുത്ത് അർജന്റീനക്ക് കൊടുത്തോളൂ, ടൂർണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചത്; പരിഹസിച്ച് സിക്കോ

മുസ്തഫ സിക്കോ | Photo: Getty Images
മുസ്തഫ സിക്കോ | Photo: Getty Images

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫക്കും റഫറിയിങ്ങിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ. ടൂർണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയെ ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നുവെന്നും സിക്കോ പറഞ്ഞു.

'റഫറി നീതി പുലർത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ലതല്ല. ഞങ്ങൾ കഠിനധ്വാനം ചെയ്തു. എന്നാൽ, റഫറിയുടെ തെറ്റായ ഒരു തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കി. ഈ ടൂർണമെന്റ് ചില വലിയ ടീമുകൾക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചാണ്. അർജന്റീനയെപ്പോലൊരു ടീമിനെതിരെ 2-0ത്തിന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താത്പര്യമില്ലായിരുന്നു. അട്ടിമറിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ ഞങ്ങളുടെ കൈകളിലല്ലായിരുന്നുവെന്ന് നിങ്ങൾ മനസിലാക്കണം. എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നു. അവർക്ക് കപ്പ് കൊടുത്തേക്കൂ. ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല.'-സിക്കോ തുറന്നടിച്ചു.

മത്സരത്തിൽ 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കെയാണ് നാടകീയ രംഗങ്ങളുണ്ടായത്. സിക്കോ ഈജിപ്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തിയെങ്കിലും റഫറി വാർ പരിശോധനയ്ക്കുശേഷം ഗോൾ നിഷേധിച്ചു. ആ ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കത്തിലുണ്ടായ ഫൗളായിരുന്നു കാരണം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by BBC SPORT (@bbcsport)

Content Highlights: Mostafa ziko alleges the 2026 World Cup tournament was pre-decided., Controversial VAR decision disallowed Egypt's potential second goal., ziko criticizes refereeing standards and perceived bias towards Argentina., Players express frustration over external factors impacting match outcomes.