യമാൽ മാത്രമല്ല, ഈ സ്പാനിഷ് താരങ്ങളും കുട്ടിക്കാലത്ത് മെസ്സിക്കൊപ്പം ചിത്രങ്ങളെടുത്തിട്ടുണ്ട്

സ്പാനിഷ് ടീമായ ലമിൻ യമാലിനൊപ്പമുള്ള ലയണൽ മെസ്സിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2007-ൽ പകർത്തിയ ഈ ചിത്രത്തിൽ കുഞ്ഞു യമാലിനെ കുളിപ്പിക്കുന്ന മെസ്സിയെ കാണാം. അന്ന് യമാലിന് അഞ്ച് മാസമായിരുന്നു പ്രായം. മെസ്സിക്ക് ഇരുപതും. യമാലിന്റെ പിതാവ് മുനിർ നസ്രോയിയാണ് ആ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുണിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. ഫൈനലിന് മുന്നോടിയായി ആ ചിത്രത്തെ കുറിച്ച് മെസ്സി മനസ് തുറക്കുകയും ചെയ്തിരുന്നു. കുഞ്ഞായിരുന്നപ്പോൾ ഒരുമിച്ച് ഫോട്ടോയെടുത്ത ഒരാളുമായി ഇപ്പോൾ ഫൈനലിൽ ഏറ്റുമുട്ടുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് മെസ്സി പറഞ്ഞത്.
എന്നാൽ കുട്ടിക്കാലത്ത് യമാൽ മാത്രമല്ല മെസ്സിക്കൊപ്പം ചിത്രങ്ങൾ പകർത്തിയത്. സ്പാനിഷ് ടീമിലെ പല താരങ്ങളും വളർന്നത് മെസ്സിയെ ആരാധിച്ചും അദ്ദേഹത്തിന്റെ കളി മികവ് കണ്ടുമാണ്. ഡാനി ഓൽമോ, ജൊവാൻ ഗാർസിയ തുടങ്ങിയ താരങ്ങളെല്ലാം കുട്ടിക്കാലത്ത് മെസ്സിക്കൊപ്പം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ഇതെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുകയാണ്.
ബാഴ്‌സലോണയിൽ തന്റെ വളർച്ചാഘട്ടത്തിൽ മെസ്സിയെ കണ്ട് വളർന്ന ഗാവി ഇതിഹാസ താരത്തോടൊപ്പം പലപ്പോഴായി ചിത്രങ്ങൾ എടുത്തിട്ടുണ്ട്. മെസ്സിയെപ്പോലെ തന്നെ ലാ മാസിയ അക്കാദമിയിൽ നിന്നാണ് ഗാവിയും വരുന്നത്. എന്നാൽ ഫൈനലിൽ ഈ സൗഹൃദമുണ്ടാകില്ല. പകരം മെസ്സിയെ തടയാനുള്ള ദൗത്യമായിരിക്കും ഗാവിക്കുണ്ടാകുക. സ്‌പെയിനിന്റെ ഏറ്റവും പരിചയസമ്പന്നനായ അറ്റാക്കിങ് താരങ്ങളിൽ ഒരാളായ ഓൽമോ ഇപ്പോൾ ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. മെസ്സിയെ ഒരു റോൾ മോഡലായി കണ്ട ഓൽമോയും മെസ്സിക്കൊപ്പം ചിത്രങ്ങളെടുത്തിട്ടുണ്ട്. ഗോൾകീപ്പർ ജൊവാൻ ഗാർസിയയും മെസ്സിയോടൊപ്പം ഫോട്ടോ എടുത്ത കുഞ്ഞുപയ്യനാണ്.
Content Highlights: Minerva Academy FC defended their Gothia Cup title in Helsinki., The team defeated Brazil's RS Sports Yellow 2-1 in the final., This marks their second major international trophy in one week, following the Helsinki Cup win., Minerva FC has successfully conquered multiple European tournaments including Norway Cup and Dana Cup.