അച്ഛന്റെ വഴിയേ മകനും; ഇന്റർ മയാമി യൂത്ത് അക്കാദമിയെ കിരീടത്തിലേക്ക് നയിച്ച് മാറ്റിയോ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
മാറ്റിയോ മെസ്സി കിരീടവുമായി | Photo: x
മാറ്റിയോ മെസ്സി കിരീടവുമായി | Photo: x

ന്യൂയോർക്ക്: ഇന്റർ മയാമി അക്കാദമി ടീമിനെ നാപ്പിൾസ് കപ്പിലേക്ക് നയിച്ച് മെസ്സിയുടെ മകൻ മാറ്റിയോ. 11 വയസുകാരനായ മാറ്റിയോ കപ്പുമായി നിൽക്കുന്ന വീഡിയോ സ്പാനിഷ് മാധ്യമമായ മാർക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒട്ടേറെപ്പേരാണ് മെസ്സിയുടെ മകനെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവെച്ചത്.

സെപ്റ്റംബർ 11-ന് 11-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് മാറ്റിയോ. ഈ കിരീടവിജയം മാറ്റിയോയ്ക്ക് ഇരട്ടി സന്തോഷം നൽകുന്നതായി. മെസ്സിയുടെ രണ്ടാമത്തെ മകനാണ് മാറ്റിയോ. 13 വയസുള്ള തിയാഗോയാണ് മൂത്ത മകൻ. മൂന്നാമത്തെ മകൻ സിറോയ്ക്ക് എട്ട് വയസ്സാണ്.

മെസ്സിയുടെ മൂന്ന് മക്കളും ഇന്റർ മയാമി യൂത്ത് അക്കാദമിയിലൂടെയാണ് ഫുട്‌ബോൾ കരിയർ തുടങ്ങിയത്. ഇന്റർ മയാമിയുടെ അണ്ടർ 12 സ്‌ക്വാഡ് അംഗമാണ് മിഡ്ഫീൽഡറായ തിയാഗോ. സ്‌ട്രൈക്കറാണ് മാറ്റിയോ. മെസ്സിയെപ്പോലെ ഫ്രീ കിക്കുകൾ ഗോളാക്കാനുള്ള മികവുള്ള സിറോ അണ്ടർ 8 ടീമംഗമാണ്.

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി ഇനി ഇന്റർ മയാമി ജെഴ്‌സിയിൽ മാത്രമേ ഗ്രൗണ്ടിലുണ്ടാകൂ. ഇനി രാജ്യത്തിനായി തനിക്കൊന്നും സമർപ്പിക്കാനില്ലെന്നും മെസ്സി വ്യക്തമാക്കിയിരുന്നു.

Content Highlights: Mateo Messi captained Inter Miami Academy to win the Naples Cup title., Mateo is Lionel Messi's second son and is set to turn 11 on September 11., Lionel Messi recently announced his international retirement following the 2026 FIFA World Cup final.