ഇരട്ടഗോളുകളുമായി ഹാളണ്ടും ചെർക്കിയും; പാലസിനെ തകർത്ത് സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചെസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരേ നാലുഗോളുകൾക്ക് മാഞ്ചെസ്റ്റർ സിറ്റി പരാജയപ്പെടുത്തി. എർലിങ് ഹാളണ്ട്, റയാൽ ചെർക്കി എന്നിവർ ഇരട്ടഗോളുകൾ നേടി.
പാലസിനെതിരേ 17-ാം മിനിറ്റിൽ തന്നെ സിറ്റി ലീഡെടുത്തു. തകർപ്പൻ ഹെഡറിലൂടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടാണ് വലകുലുക്കിയത്. മുന്നേറ്റങ്ങൾ തുടർന്ന മാഞ്ചെസ്റ്റർ സിറ്റി പാലസ് പ്രതിരോധത്തിന് നിരന്തരം വെല്ലുവിളികൾ സൃഷ്ടിച്ചു. എന്നാൽ ആദ്യപകുതി ഇതേനില തുടർന്നു. ഒരു ഗോളിന് സിറ്റി മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയാൻ ചെർക്കിയിലൂടെ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. എന്നാൽ മിനിറ്റുകൾക്കകം പാലസ് തിരിച്ചടിച്ചു. പാലസിന്റെ ഫ്രീകിക്ക് സിറ്റി ഗോളി ഡൊണ്ണറുമ്മയുടെ സെൽഫ് ഗോളിലാണ് കലാശിച്ചത്.
എന്നാൽ സിറ്റി വിട്ടുകൊടുക്കാൻ തയ്യാറായില്ല. തകർപ്പൻ ലോങ്റേഞ്ചറിലൂടെ ചെർക്കി വീണ്ടും വലകുലുക്കി. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഹാളണ്ടും ഇരട്ടഗോൾനേട്ടം പൂർത്തിയാക്കിയതോടെ ക്രിസ്റ്റൽ പാലസിന്റെ പതനം പൂർണമായി. ഒന്നിനെതിരേ നാലുഗോളുകൾക്ക് വിജയിച്ച് ലീഗിലെ തങ്ങളുടെ രണ്ടാം ജയവും സിറ്റി സ്വന്തമാക്കി.
Content Highlights: Manchester City defeated Crystal Palace 4-1 in the Premier League., Erling Haaland scored two goals with a brilliant header and a late strike