സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി, നിലവിലെ ഉടമസ്ഥരുമായി ധാരണയായി

#സ്പോർട്സ് ഡെസ്ക്
Photo: Getty Images
Photo: Getty Images

മഡ്രിഡ്: സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങുന്നകാര്യത്തിൽ നിലവിലെ ഉടമസ്ഥരുമായി മെസ്സി ധാരണയിലെത്തി. നേരേത്ത കറ്റാലൻ ക്ലബ് കോർണെല്ലയെ താരം വാങ്ങിയിരുന്നു.

നിലവിൽ ടി.എച്ച്. സൊലൂഷൻ ഗ്രൂപ്പാണ് എൽഡെൻസയുടെ ഉടമസ്ഥർ. ക്ലബ് കൈമാറ്റത്തിന്റെ നിയമപരമായ കാര്യങ്ങളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഇനി സ്പാനിഷ് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരം ആവശ്യമാണ്. പുതിയ സീസണിൽ മോശം തുടക്കമാണ് എൽഡെൻസയുടേത്. ലീഗിൽ നാല് കളിയിൽനിന്ന് രണ്ട് പോയിന്റുമായി 20-ാം സ്ഥാനത്താണ്. പരിശീലകൻ ക്ലോഡിയോ ബാറാഗനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Lionel Messi reaches an agreement to buy the majority shares of Spanish second division club Eldense