എംബാപ്പെ റയലിലേക്കു തന്നെ; പ്രഖ്യാപനം ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം

Photo: twitter.com
Photo: twitter.com

മഡ്രിഡ്: നാലു മാസക്കാലത്തെ കടുത്ത പരിശ്രമങ്ങള്‍ക്ക് ശേഷം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയുമായി കരാറിലെത്തിയതായി സൂചന. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ഇക്കാര്യത്തില്‍ ക്ലബ്ബിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു.

എംബാപ്പെയും പിഎസ്ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും നടന്നിട്ടുമില്ല. തന്റെ ഭാവിയെ കുറിച്ച് ഈ സീസണ്‍ അവസാനത്തോടെ മാത്രമേ തീരുമാനിക്കുകയുള്ളൂ എന്നായിരുന്നു എംബാപ്പെയുടെ നിലപാട്. 

നേരത്തെ കഴിഞ്ഞസീസണില്‍ റയല്‍ 1600 കോടിയോളം രൂപ താരത്തിനായി വാഗ്ദാനംചെയ്തിരുന്നു. ഈ സീസണില്‍ പി.എസ്.ജി.ക്കായി 45 കളിയില്‍ 36 ഗോള്‍ നേടിയിട്ടുണ്ട്.


 

Content Highlights: Kylian Mbappe is set to link up with Real Madrid