ഫ്രെഡിയും കൊസോവിച്ചും ലക്ഷ്യം കണ്ടു; ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നിൽ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: ISL
Photo: ISL

മഡ്ഗാവ്: ഐഎസ്എല്ലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നിൽ. ഫ്രെഡി ലാലവ്മൗമയും കൊസോവിച്ചുമാണ് ലക്ഷ്യം കണ്ടത്.

37-ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള പന്ത് ഗോളാക്കാനുള്ള ശ്രമത്തിനൊടുവിൽ ബോക്‌സിന് പുറത്തുനിന്ന് ഫ്രെഡി തൊടുത്ത വലങ്കാലൻ ഷോട്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു. എഫ്‌സി ഗോവയുടെ മലയാളി താരം മുഹമ്മദ് നെമിലിന്റെ കൈയിൽ തട്ടി ദിശ മാറിയാണ് പന്ത് വലയിലെത്തിയത്. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് രണ്ടാക്കി. അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ ബോക്‌സിന് മധ്യത്തിൽ നിന്ന് കൊസോവിച്ചിന്റെ ഇടങ്കാലൻ ഷോട്ട് വലയിലെത്തുകയായിരുന്നു.

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടങ്ങി. അഡ്രിയാൻ ലൂണയുടെ ഷോട്ട് ബോക്‌സിന് മുകളിലൂടെ പോയി. പിന്നീട് ഗോളടിക്കാനുള്ള ഗോവയുടെ നിരവധി ശ്രമങ്ങളുണ്ടായി. 33-ാം മിനിറ്റിൽ മുഹമ്മജ് സനാന്റെ ഷോട്ട് ഗോവയുടെ ബോബ് ജാക്ക്‌സൺ തടഞ്ഞു. 37-ാം മിനിറ്റിൽ ഗോളടിച്ച ശേഷവും ബ്ലാസ്‌റ്റേഴ്‌സ് ലീഡുയർത്താൻ ശ്രമിച്ചു. 39-ാം മിനിറ്റിൽ കൊസോവിച്ചിന്റെ ഹെഡർ ബോക്‌സിന് പുറത്തേക്ക് പോയി. രണ്ട് മിനിറ്റിന് ശേഷം ശ്രീക്കുട്ടന്റെ അസിസ്റ്റിൽ കൊവോസിച്ച് വീണ്ടും വലയിലേക്ക് അടിച്ചു. എന്നാൽ ഇത്തവണ ഗോൾകീപ്പർ ബോബ് ജാക്ക്‌സൺ രക്ഷകനായി. 43-ാം മിനിറ്റിൽ ഗോവയുടെ മുഹമ്മദ് നെമിലിന്റെ ഷോട്ട് പാഴായി. 43-ാം മിനിറ്റിൽ ശ്രീക്കുട്ടന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടു. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് രണ്ടാക്കി.

53-ാം മിനിറ്റിൽ 40 വാര അകലെ നിന്ന് ഗോവയുടെ അലസ് സലായയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾപോസ്റ്റിന് തൊട്ടടുത്തെത്തി. ഗോൾകീപ്പർ അമരീന്ദർ സിങ്ങിന്റെ രക്ഷപ്പെടുത്തൽ പന്ത് ഗോൾവര മുഴുവനായും കടത്തിയില്ല.

Content Highlights: Kerala Blasters leads FC Goa 1-0 at half-time in the ISL match., Freddy Lallawmawma scored the opening goal in the 37th minute., Adrian Luna, Sreekuttan, and Korosovitch created multiple attacking chances for Blasters.