പോർട്ടോയിലെ ആ മഹാത്ഭുതം; ബാഴ്സയെ അരിഞ്ഞുവീഴ്ത്തിയ മൗറീഞ്ഞോ വീണ്ടും റയലിലെത്തുമ്പോൾ

1992 ജൂൺ. പിഎസ്‌വി ഐന്തോവനെ അടുപ്പിച്ച് രണ്ടുതവണ ഡച്ച് ഫുട്‌ബോൾ ലീഗ് ജേതാക്കളാക്കിയ ശേഷം സ്‌പോർട്ടിംഗ് ലിസ്ബൺ ക്ലബ്ബിന്റെ മാനേജരായി ചാർജെടുക്കാൻ സർ ബോബി റോബ്‌സൺ വരികയാണ്. 1986, 1990 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ച (90-ൽ ടീം സെമിഫൈനലിലെത്തി) പ്രഗത്ഭ പരിശീലകന് ഒരു പ്രശ്‌നമുണ്ട്, മരുന്നിനുപോലും പോർച്ചുഗീസ് അറിയില്ല. പരിഹാരം തേടി അദ്ദേഹം ലിസ്ബണിൽ തന്റെ ഒന്നാം അസിസ്റ്റന്റായ പ്രശസ്ത മുൻകളിക്കാരൻ മാനുവൽ ഫെർണാണ്ടസിനെ വിളിച്ചു. അയാൾ പറഞ്ഞു, ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കുന്ന ഒരു യുവാവുണ്ട്, പരിശീലകനായി പിച്ചവെക്കുന്ന ജോസെ മൗറീഞ്ഞോ. വിവർത്തനം ചെയ്യാൻ മാത്രമല്ല, പരിശീലനവേളയിൽ അങ്ങയെ സഹായിക്കാനും അവന് പറ്റും!
ജോസെ മാരിയോ ഡോസ് സാന്റോസ് മൗറീഞ്ഞോ ഫെലിക്‌സ് പത്തു വർഷത്തിനകം ലോകഫുട്‌ബോളിനെ മാറ്റിമറിക്കുമെന്ന് അന്ന് ആരും കരുതിക്കാണില്ല. ലിസ്ബൺ വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ കാത്തുനിന്ന 29-കാരനെ റോബ്‌സൺ ഓർമിച്ചതിങ്ങനെ: 'തലയെടുപ്പുള്ള സുന്ദരനായ ചെറുപ്പക്കാരനായിരുന്നു അയാൾ. വളരെ ആകർഷകമായ പെരുമാറുന്ന മര്യാദക്കാരൻ, പിഴവറ്റ ഇംഗ്ലീഷാണ് സംസാരിക്കുന്നത്. പെട്ടെന്ന് ആകർഷിച്ച കാര്യം അവൻ വെറുതെ വാക്കുകൾ പരിഭാഷപ്പെടുത്തുകയായിരുന്നില്ല എന്നതാണ്. സ്വന്തം ജീവൻ രക്ഷിക്കാനാണ് കുറിപ്പുകളെടുക്കുന്നത് എന്ന് തോന്നിക്കുന്നത്ര തീക്ഷ്ണമായ ശ്രദ്ധയോടെയാണ് അയാൾ ഞാൻ പറയുന്നത് കേട്ടത്.'
Content Highlights: Story of Jose Mourinho’s Career, Transition from an assistant/translator to a world-class manager., Strategic brilliance and defensive mastery at Porto and Inter Milan., The intense rivalry with Pep Guardiola during the Real Madrid era