മയാമിയെ തകർത്തെറിഞ്ഞ് കൊളംബസ്, മൂന്നുഗോൾ തോൽവി

#സ്പോർട്സ് ഡെസ്ക്
ലയണൽ മെസ്സി | AFP
ലയണൽ മെസ്സി | AFP

മയാമി: എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന തോൽവി. ലയണൽ മെസ്സി കളിച്ചിട്ടും എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് കൊളംബസ് മയാമിയെ കീഴടക്കിയത്. 36-ാം മിനിറ്റിൽ മയാമി താരം ഗോൺസാലോ ലുജാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായിട്ടാണ് മെസ്സിയും സംഘവും കളിച്ചത്.

മത്സരം ആരംഭിച്ച് ഒൻപതാം മിനിറ്റിൽ തന്നെ കൊളംബസ് മുന്നിലെത്തി. ചിലിയൻ സ്‌ട്രൈക്കർ ഗോൺസാലോ ടാപ്പിയ പെനാൽറ്റിയിലൂടെ ആദ്യഗോൾ കണ്ടെത്തി. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയത് മയാമിയെ ഞെട്ടിച്ചു. പിന്നീട് സമനില ഗോളിനായി മയാമി മുന്നേറ്റം ശക്തമാക്കി. എന്നാൽ മയാമിയെ പ്രതിരോധത്തിലാക്കി 36-ാം മിനിറ്റിൽ മയാമി താരം ഗോൺസാലോ ലുജാൻ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. ആദ്യപകുതി ഒരു ഗോളിന് കൊളംബസ് മുന്നിട്ടുനിന്നു.

പത്ത് പേരുമായി രണ്ടാം പകുതി കളിക്കാനിറങ്ങിയ മയാമിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. കൊളംബസ് മികച്ച ആക്രമണങ്ങളുമായി മുന്നിട്ടുനിന്നു. 52-ാം മിനിറ്റിൽ കൊളംബസ് രണ്ടാം ഗോളും കണ്ടെത്തി. ടാഹ ഹബ്രൗണാണ് സ്‌കോറർ. പിന്നാലെ 58-ാം മിനിറ്റിലും വലകുലുക്കിയതോടെ മയാമി തകർന്നു. ടാപ്പിയ മത്സരത്തിലെ തന്റെ രണ്ടാം ഗോളുമടിച്ചു. ശനിയാഴ്ച വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ട്.

Content Highlights: Inter Miami suffered a 3-0 defeat against Columbus in the MLS Cup playoff