ഐ.എസ്.എൽ. കിക്കോഫ് ഒക്ടോബർ 10-ന്

#സ്പോർട്സ് ഡെസ്ക്
Photo: x.com/IndSuperLeague
Photo: x.com/IndSuperLeague

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം. അടുത്തവർഷം മേയ്‌വരെ ലീഗ് തുടരും. ക്ലബ്ബുകളാണ് ഇത്തവണ ലീഗ് നടത്തുന്നത്. എട്ടുമാസം നീണ്ടുനിൽക്കുന്ന ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം 13 ക്ലബ്ബുകൾ കളിക്കും. 163 മത്സരമുണ്ടാകും.

ഹോം ആൻഡ്‌ എവേ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ലീഗ് നടക്കുന്നത്. ഒന്നാമതെത്തുന്ന ടീമിന് ഐ.എസ്.എൽ. ഷീൽഡ് വിന്നേഴ്‌സ് ട്രോഫി ലഭിക്കും. ആദ്യ ആറ് ടീമുകൾ ഐ.എസ്.എൽ. കപ്പിനായുള്ള പ്ലേ ഓഫിൽ കടക്കും.

Content Highlights: ISL season begins on October 10 and runs until May, 13 clubs, including Kerala Blasters, will compete across 163 matches