ബ്ലൈന്‍ഡ് ഫുട്‌ബോള്‍ സൗഹൃദ മത്സരം; ഇന്ത്യന്‍ വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ജപ്പാനിലേക്ക്

ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീം
ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീം

കൊച്ചി: ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന സൈറ്റ്മ നോര്‍മലൈസേഷന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന സെലെക്ഷന്‍ ക്യാമ്പിന് ശേഷമാണ് പത്തംഗ ടീമിനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിച്ച അവസാനഘട്ട പരിശീലന ക്യാമ്പിനുശേഷം വ്യാഴാഴ്ച ടീം ടോക്കിയോയിലേക്ക് തിരിക്കും.

ഫെബ്രുവരി 17-നും 18-നുമാണ് ഇന്ത്യ - ജപ്പാന്‍ മത്സരം. ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് ജപ്പാന്‍. ഇന്ത്യ രണ്ടാമതും. ഈവര്‍ഷം ഒക്ടോബറില്‍ അര്‍ജന്റീനയില്‍ നടക്കുന്ന ലോക ഗ്രാന്‍ഡ്പ്രീയില്‍ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കംകൂടിയാണ് ഇന്ത്യന്‍ വനിതാ ടീമിന് ഈ ടൂര്‍ണമെന്റ്.

മലപ്പുറം വള്ളിക്കുന്ന് സ്വദേശിനിയായ ഗോള്‍ക്കീപ്പര്‍ ഇ. അപര്‍ണയാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ഏക മലയാളിതാരം. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന വനിതകളുടെ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിലും അപര്‍ണ ഇന്ത്യക്കുവേണ്ടി ഗോള്‍വല കാത്തിരുന്നു. 


ടീം അംഗങ്ങള്‍: അക്ഷര റാണ, ശീതള്‍ കുമാരി, ഷെഫാലി റാവത് (ഉത്തരാഖണ്ഡ്), സംഗീത മേത്യ (വെസ്റ്റ് ബംഗാള്‍), കോമള്‍ ഗെയ്ക്വാദ് (മഹാരാഷ്ട്ര). ഗോള്‍ കീപ്പേഴ്‌സ്: അപര്‍ണ ഇ. (കേരളം), കേറിന് കിറുഭായ് (തമിഴ്‌നാട്). ഒഫീഷ്യല്‍സ്: സുനില്‍ ജെ മാത്യു (ഹെഡ് കോച്ച്), സീന സി വി (അസിറ്റന്റ് കോച്ച്/ഗോള്‍ ഗൈഡ്),  നിമ്മി ജോസ് (ഫിസിയോതെറാപിസ്‌റ്).


 

Content Highlights: indian blind football team into japan