പെനാൽറ്റിയിൽ വീണ് മാലദ്വീപ്; ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് സെമിയിൽ

ധാക്ക: സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മാലദ്വീപിനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പെനാൽറ്റിയിൽ നിന്നാണ് ഇന്ത്യയുടെ വിജയഗോൾ വന്നത്.
37-ാം മിനിറ്റിൽ ഹുസൈൻ യൂസഫ്, അബ്ദുൽ റബീഹിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റിയെടുത്ത സുഹൈൽ അഹമ്മദ് ബട്ടിന് പിഴച്ചില്ല. ന്യൂസീലൻഡിനെതിരെ സൗഹൃദ ഫുട്ബോൾ കളിക്കുന്നതിനാൽ ഇന്ത്യ രണ്ടാം നിര ടീമുമായാണ് സാഫ് ചാമ്പ്യൻഷിപ്പിനെത്തിയത്.
ഗ്രൂപ്പ് ബിയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം നേരത്തെ മാലദ്വീപിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ പാകിസ്താനും സെമിയിലേക്ക് മുന്നേറി.
Content Highlights: India defeated Maldives 1-0 to advance to the SAFF Championship semi-finals., Suhail Ahmed Bhat scored the winning goal from a penalty in the 37th minute., India competed with a second-string squad due to a friendly against New Zealand., India qualified as Group B table-toppers, accompanied by Pakistan.