പൊരുതി ഇന്ത്യ; സാൾട്ട് ലേക്കിൽ നാല് ഗോൾ വിജയവുമായി ബ്രസീൽ

കൊൽക്കത്ത: ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് നാല് ഗോൾ വിജയം. സാമുവൽ ലിനോ ബ്രസീലിനായി ഇരട്ട ഗോൾ നേടിയപ്പോൾ എസ്റ്റാവോ വില്ലിയനും പെഡ്രോയും ലക്ഷ്യം കണ്ടു.
ബ്രസീലിന്റെ നിരന്തരമായ മുന്നേറ്റങ്ങൾക്കൊടുവിൽ 28-ാം മിനിറ്റിൽ എസ്റ്റാവോ ലീഡെടുത്തു. ബോക്‌സിനുള്ളിൽ നിന്നുള്ള ഒരു വലങ്കാലൻ ഷോട്ട് ഗുർപ്രീത് സിങ് സന്ധുവിനേയും മറികടന്ന് വലയിലെത്തുകയായിരുന്നു.
42-ാം മിനിറ്റിലാണ് പെഡ്രോയുടെ ഗോൾ വന്നത്. ഇന്ത്യൻ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിനുള്ളിലേക്ക് കയറിയ പെഡ്രോ അനായാസം ലക്ഷ്യം കണ്ടു. ഗുർപ്രീത് സിങ് സന്ധു തടയാൻ ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി.
പിന്നീട് 58-ാം മിനിറ്റിലാണ് സാമുവൽ ലിനോ ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിൽ ലിനോ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ ബ്രസീലിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.
ഏഴാം മിനിറ്റിൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്റെ ഒരു ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തടുത്തിടുകയും ചെയ്തു. ഒരു കോർണർ കിക്കിൽ ഗോൾ കണ്ടെത്താനുള്ള ഇന്ത്യയുടെ സുവർണാവസരം പാഴാകുന്നതും മത്സരത്തിൽ കണ്ടു.
Content Highlights: Brazil and India friendly match kicks off at Salt Lake Stadium, Kolkata, Superstar Vinicius Junior and captain Marquinhos feature for Brazil, Gurpreet Singh Sandhu captains the Indian team with three Malayali players in the starting XI