റാങ്കിങ്ങിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ ഇന്ത്യ; പോർച്ചുഗലിന് മുന്നേറ്റം

ന്യൂഡൽഹി: മൂന്ന് വമ്പൻ ടീമുകൾക്കെതിരേ കളിച്ചെങ്കിലും ഫിഫ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ ഇന്ത്യൻ ഫുട്‌ബോൾ ടീം. ഒക്ടോബറിലെ റാങ്കിങ്ങിൽ ഇന്ത്യ 138-ാം സ്ഥാനം നിലനിർത്തി. 1086.34 പോയിന്റാണ് ടീമിനുള്ളത്.
പാനമ, ബ്രസീൽ, യുറഗ്വായ് ടീമുകൾക്കെതിരേയാണ് ഇന്ത്യൻ ടീം കളിച്ചത്. മൂന്നും ഉയർന്ന റാങ്കുള്ള ടീമുകളുമാണ്. ഇതിൽ പാനമയ്ക്കെതിരായ സമനില ഇന്ത്യൻ ടീമിന് ഗുണംചെയ്തിരുന്നു. ഈ സമനിലവഴി 3.19 പോയിന്റ് ഇന്ത്യൻ ടീമിന് ലഭിച്ചു. എന്നാൽ, ബ്രസീൽ, യുറഗ്വായ് ടീമുകളോടുള്ള തോൽവി നെഗറ്റീവ് പോയിന്റായി. ബ്രസീലിനെതിരായ മത്സരത്തിൽ 4-0ത്തിന് തോറ്റതോടെ 0.60 പോയിന്റ് നഷ്ടം വന്നു. അടുത്ത മത്സരത്തിൽ യുറഗ്വായ്‌ക്കെതിരേ 6-1 ന് തോറ്റതോടെ 1.09 പോയിന്റാണ് നഷ്ടമായത്.
പോർച്ചുഗലിന് മുന്നേറ്റം
റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത് പോർച്ചുഗലാണ്. രണ്ടുസ്ഥാനം മുന്നോട്ടുകയറി അഞ്ചാം റാങ്കിലെത്തി. ബ്രസീൽ ഒരു സ്ഥാനം താഴോട്ടിറങ്ങി ആറാം റാങ്കിലാണ്. ലോകചാമ്പ്യൻമാരായ സ്‌പെയിൻ ഒന്നാം റാങ്ക് നിലനിർത്തി. അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകളാണ് രണ്ടുമുതൽ നാലുവരെ റാങ്കുകളിൽ.
Content Highlights: India maintained its 138th position in the October FIFA rankings with 1086.34 points., India played matches against higher-ranked teams including Panama, Brazil, and Uruguay