പാകിസ്താനെ തകര്‍ത്ത് അണ്ടര്‍ 19 സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടീം. ശനിയാഴ്ച നടന്ന ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.
രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. മാഗ്ലെന്‍ താങ് കിപ്‌ഗെന്‍ ഇരട്ട ഗോള്‍ നേടി. 64, 85 മിനിറ്റുകളിലാണ് താരം ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ബോക്‌സിന് പുറത്ത് നിന്ന് ഒരു വോളിയിലൂടെ ലക്ഷ്യം കണ്ട കിപ്‌ഗെന്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെ 85-ാം മിനിറ്റില്‍ ഒരു ഫ്രീകിക്കിലൂടെ താരം ഇന്ത്യയുടെ ലീഡുയര്‍ത്തി.
ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്ത ഗൊയാരി ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
Content Highlights: India Hammer Pakistan 3-0 To Emerge SAFF U-19 Champions