സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഹല്‍ ടീമില്‍

ന്യൂഡല്‍ഹി: ഒക്ടോബറില്‍ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗസംഘത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ടീമില്‍ ഇടം നേടി. യുവതാരങ്ങളായ യാസിര്‍ മുഹമ്മദ്, ലിസ്റ്റണ്‍ കൊളാസൊ, മന്‍വീര്‍ സിങ് തുടങ്ങിയവരും ടീമിലുണ്ട്.
മാലദ്വീപില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ ഒന്നു മുതലാണ് തുടങ്ങുക. ഒക്ടോബര്‍ 16-നാണ് ഫൈനല്‍. ഇന്ത്യയേയും ആതിഥേയരായ മാലദ്വീപിനേയും കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ മൂന്നു ടീമുകള്‍ മാത്രമേ ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുള്ളു. ഭൂട്ടാന്‍ പിന്മാറി. സസ്‌പെന്‍ഷന്‍ നേരിടുന്ന പാകിസ്താനും ടൂര്‍ണമെന്റില്‍ ഉണ്ടാകില്ല.
നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം സാഫ് കപ്പ് നീട്ടിവെക്കുകയായിരുന്നു. ഇത്തവണ ബയോ ബബ്ള്‍ സുരക്ഷാ സംവിധാനത്തിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. 2018-ല്‍ ബംഗ്ലാദേശില്‍ നടന്ന അവസാന സാഫ് കപ്പില്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തി മാലദ്വീപാണ് കിരീടം നേടിയത്.
ഇന്ത്യയുടെ ഫിക്‌സ്ച്ചര്‍
ഒക്ടോബര്‍ 4: ബംഗ്ലാദേശ് x ഇന്ത്യ (IST4.30pm )
ഒക്ടോബര്‍ 7: ഇന്ത്യ X ശ്രീലങ്ക (IST4.30pm )
ഒക്ടോബര്‍ 10: നേപ്പാള്‍ X ഇന്ത്യ (IST4.30pm )
ഒക്ടോബര്‍ 13: ഇന്ത്യ X മാലദ്വീപ് (IST4.30pm )
ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിശാല്‍ കെയ്ത.
പ്രതിരോധ താരങ്ങള്‍: പ്രീതം കോട്ടല്‍, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്, ചിങ്‌ലെന്‍സാന സിങ്, രാഹുല്‍ ബെക്കെ, സുഭാശിഷ് ബോസ്, മന്ദര്‍ റാവു ദേശായ്
മധ്യനിര താരങ്ങള്‍: ഉദാന്ത സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലെന്‍മാവിയ, അനിരുദ്ധ് താപ്പ, സഹല്‍ അബ്ദുസമദ്, ജീക്സണ്‍ സിങ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, സുരേഷ് സിഭങ് വാങ്ജാം, ലിസ്റ്റണ്‍ കൊളാസൊ, യാസിര്‍ മുഹമ്മദ്
മുന്നേറ്റതാരം: മന്‍വീര്‍ സിങ്, റഹീം അലി, സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി
Content Highlights: Igor Stimac Announces First choice Strong Squad for SAFF Championship
Content Highlights: