സൂപ്പര്‍ ലീഗ് കേരള ഫൈനലിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്നയാളെ ജാമ്യത്തില്‍ വിട്ടു | VIDEO

കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ഫൈനലിന്റെ ആവേശം അതിരുവിട്ട് കളിക്കിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകന്റെ പേരില്‍ കസബാ പോലീസ് കേസെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
നോര്‍ത്ത് ബേപ്പൂര്‍ കുന്നുമ്മല്‍ കൈതവളപ്പ് ഹര്‍ജീഷ് (29)ആണ് ഞായറാഴ്ച മത്സരം നടക്കുമ്പോള്‍ ഗാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. കാലിക്കറ്റ് ഫുട്‌ബോള്‍ താരം ബെല്‍ഫോര്‍ട്ടിനൊപ്പം സെല്‍ഫിയെടുക്കാനാണ് ഇയാള്‍ ഗ്രൗണ്ടിലേക്കിറങ്ങിയത്.
പോലീസ് പിന്നാലെ കുതിച്ചെത്തി ഇയാളെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ബെല്‍ഫോര്‍ട്ട് സെല്‍ഫിയെടുത്തോട്ടെ എന്ന നിലപാടിലായിരുന്നു. അല്‍പനേരം കളി തടസ്സപ്പെട്ടു. സെല്‍ഫിയെടുത്തശേഷം ഇയാളെ പോലീസ് കൊണ്ടുപോകുകയായിരുന്നു.
Content Highlights: A fan was arrested for invading the pitch during the Kerala Super League final in Kozhikode