93,443 കോടിരൂപ, 12,500 കളിക്കാരുടെ കൈമാറ്റം; ട്രാൻസ്ഫർ വിൻഡോയിൽ റെക്കോഡ്

സൂറിച്ച്: ഫുട്‌ബോൾ ട്രാൻസ്ഫർ വിപണിയുടെ വേനൽക്കാല വിൻഡോയിൽ റെക്കോഡ് തുകയ്ക്കുള്ള കൈമാറ്റം. 93,443 കോടിരൂപയുടെ ഇടപാടാണ് നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. 12,500 കളിക്കാരുടെ കൈമാറ്റമാണ് നടന്നതെന്ന് ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ അറിയിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകളാണ് കളിക്കാർക്കായി കൂടുതൽ തുക ചെലവിട്ടത്. 44,977 കോടി രൂപയാണ് മുടക്കിയത്. വരുമാനത്തിൽ ഫ്രഞ്ച് ക്ലബ്ബുകളാണ് നേട്ടമുണ്ടാക്കിയത്. 16,000 കോടിയാണ് ഫ്രഞ്ച് ലീഗിലെ ക്ലബ്ബുകൾക്ക് കളിക്കാരെ നൽകിയ വകയിൽ മൊത്തമായി ലഭിച്ചത്.
കഴിഞ്ഞലോകകപ്പിൽ കളിച്ച 267 കളിക്കാർ ഇത്തവണ കൈമാറ്റം ചെയ്യപ്പെട്ടു. ഇവർക്കു ലഭിച്ച മൊത്തം തുക 31,000 കോടിയോളം വരും.
Content Highlights: Summer transfer window reached a record high of Rs 93,443 crore globally., A total of 12,500 players were transferred according to FIFA