തുടങ്ങിയത് മൊളീന, പിന്നെ കൂട്ടയടി; ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന കൂട്ടയടിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ സ്പാനിഷ് താരങ്ങളുടെ ആഘോഷപ്രകടനത്തിനിടെ അർജന്റൈൻ താരങ്ങളാണ് കൂട്ടയടിക്ക് തുടക്കമിടുന്നത്. അർജന്റീനയുടെ റൈറ്റ് ബാക്ക് നഹുവൽ മൊളീന സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ മർദ്ദിച്ചതാണ് തർക്കത്തിന് വഴിവെച്ചത്. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡ്രി ഇത് ചോദ്യംചെയ്തതിന് പിന്നാലെ വൻ അടിപിടിയിലേക്ക് കലാശിച്ചു.
റോഡ്രി ഓടുന്നതിനിടെ മൊളീന താരത്തിന്റെ നെഞ്ചിൽ അടിക്കുകയായിരുന്നു. അതോടെ തിരിച്ചുവന്ന സ്‌പെയിൻ മിഡ്ഫീൽഡർ ഇത് ചോദ്യംചെയ്തു. പിന്നാലെ പ്രകോപിതനായ മൊളീന സ്‌പെയിൻ താരങ്ങളുമായി കോർത്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചുമാറ്റാനെത്തി. പിന്നാലെ പരേഡെസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി തന്നെ നേരിട്ടു. പിന്നീട് ഇരു ടീമിലെയും താരങ്ങളും അർജന്റീന കോച്ച് ലയണൽ സ്‌കലോണിയും ചേർന്നാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പിന്നാലെ പരേഡെസിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു.
Argentina should hang their heads in shame.
Insufferable in victory against England and pathetic in defeat against Spain.
Billions are watching and you chose to start a fight and disgrace your nation. Do better. #ArgentinaVsEspaña #ESPARG pic.twitter.com/VDAPixw5cv— Lewis Mackenzie (@Lewismac101) July 19, 2026
സംഭവത്തിൽ ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ചടക്കസമിതി വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം അന്വേഷണത്തിന്റെ സമയപരിധി സംബന്ധിച്ച് വ്യക്തതയില്ല. അർജന്റീന താരങ്ങൾക്കെതിരേ വിലക്കുൾപ്പെടെയുള്ള നടപടികൾ വരാനുള്ള സാധ്യതയുണ്ട്.
ലോകകപ്പ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിൻ അർജന്റീനയെ പരാജയപ്പെടുത്തിയത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. ഫൈനൽ മത്സരത്തിൽ വൻ ആധിപത്യം പുലർത്തിയാണ് സ്പാനിഷ് സംഘം കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത 90 മിനിറ്റിൽ അർജന്റീനയ്ക്ക് ഒറ്റഷോട്ടുപോലും അടിക്കാനായില്ല. മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയുമായി. സ്‌പെയിനിന്റെ രണ്ടാം കിരീടമാണിത്.
Content Highlights: FIFA has officially launched an investigation into the post-match brawl