എറിക് ടെൻഹാഗിനെ പുറത്താക്കി മാഞ്ചെസ്റ്റർ യുണൈറ്റഡ്; റൂഡ് വാൻ നിസ്റ്റൽറൂയിക്ക് താത്കാലിക ചുമതല

മാഞ്ചെസ്റ്റര്‍: എറിക് ടെന്‍ഹാഗിനെ പരിശീലകസ്ഥാനത്തുനിന്ന് നീക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ചത്തെ മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ 2-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് പരിശീലകസ്ഥാനത്തുനിന്ന് നീക്കിയത്. റൂഡ് വാന്‍ നിസ്റ്റല്‍റൂയ് ക്ലബിന്റെ താത്കാലിക പരിശീലകനാകും.
ടെന്‍ഹാഗുമായുള്ള കരാര്‍ കഴിഞ്ഞ ജൂലായിലാണ് ക്ലബ് പുതുക്കിയത്. 2026-വരെ കരാര്‍ കാലാവധിയുണ്ടായിരുന്നു. എഫ്.എ. കപ്പില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് കിരീടം നേടിയതാണ് അന്ന് ടെന്‍ഹാഗിന് തുണയായത്.
എന്നാല്‍, നിലവിലെ സീസണില്‍ ടീം മോശം പ്രകടനം തുടര്‍ന്നതോടെയാണ് പുറത്തേക്കുള്ള വഴി തുറന്നത്. 2022 ഏപ്രിലിലാണ് ഡച്ച് ക്ലബ്ബായ അയാക്‌സില്‍നിന്ന് ടെന്‍ഹാഗ് യുണൈറ്റഡിലെത്തുന്നത്. എഫ്.ഐ. കപ്പിന് പുറമേ 2023-ലെ കാര്‍ബഡോ കപ്പ് മാത്രമേ ക്ലബ്ബിനുവേണ്ടി ടെന്‍ഹാഗിന് നേടാന്‍ സാധിച്ചുള്ളൂ.
Content Highlights: Man United sack Erik ten Hag; Ruud van Nistelrooy interim