‘തോറ്റാൽ പ്രൊഫൈൽ ലോഗോ മാറ്റണം’; പന്തയംവെച്ച് ബ്രിട്ടീഷ്-നൊർവീജിയൻ എയർലൈനുകൾ

#സ്പോർട്സ് ഡെസ്ക്

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും നോർവേയും തമ്മിൽ ഏറ്റുമുട്ടാനിരിക്കേ, മൈതാനത്തിന് പുറത്ത് വെല്ലുവിളിയുമായി ഇരുരാജ്യത്തെയും എയർലൈനുകൾ. ബ്രിട്ടീഷ് എയർവേസും നോർവീജിയൻ എയർ ഷട്ടിലും തമ്മിലാണ് സോഷ്യൽ മീഡിയയിൽ സൗഹൃദപ്പന്തയം നടത്തിയത്. മത്സരത്തിൽ തോൽക്കുന്ന രാജ്യത്തെ എയർലൈൻ, തങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ലോഗോ ഒരു ദിവസത്തേക്ക് എതിരാളിയുടെ ലോഗോയാക്കി മാറ്റണം എന്നതാണ് പന്തയം.

ജൂലായ് 8-ന് നൊർവീജിയൻ എയർലൈൻ ഇൻസ്റ്റാഗ്രാമിലൂടെ ബ്രിട്ടീഷ് എയർവേയ്‌സിനെ വെല്ലുവിളിക്കുകയായിരുന്നു. 'ജയിക്കാൻ സാധ്യതയില്ലാത്ത പന്തയങ്ങൾക്ക് നിൽക്കരുത്' എന്നായിരുന്നു ബ്രിട്ടീഷ് എയർവേയ്‌സിന്റെ മറുപടി. ഇതിനെ കളിയാക്കിക്കൊണ്ട് നോർവീജിയൻ എയർലൈൻസ് രംഗത്തെത്തിയതോടെ, 'ഭയമോ? ഒരിക്കലുമില്ല കൂട്ടുകാരാ' എന്ന് നൊർവീജിയൻ എയർലൈൻസും തിരിച്ചടിച്ചു. ഇംഗ്ലീഷ് ഫുട്‌ബോൾ ആരാധകരുടെ പ്രശസ്തമായ 'ഇറ്റ്‌സ് കമിങ് ഹോം' എന്ന വാചകം ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോയും അവർ പങ്കുവെച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

അൽപ്പസമയത്തിനുശേഷം, 'വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു, ഞങ്ങൾതന്നെ വിജയിക്കും' എന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേയ്‌സ് പന്തയം ഉറപ്പിച്ചു.

തുടർന്ന് ജൂലായ് 10-ന് നൊർവീജിയൻ എയർ ഷട്ടിലും പന്തയം ഏറ്റുപിടിക്കുകയും, പ്രൊഫൈൽ ലോഗോ മാറ്റുന്നതിനായി പരസ്പരം ഡയറക്ട് മെസ്സേജ് (ഡി.എം. മെസേജ്) അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ എയർലൈൻ യുദ്ധം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഞായറാഴ്ച ഇന്ത്യൻ സമയം അർധരാത്രി 2.30-നാണ് നോർവെയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്നത്.