അവിശ്വസനീയം, സ്വപ്നസുന്ദരം തിരിച്ചുവരവ്, അർജന്റീന ക്വാർട്ടറിൽ

അറ്റ്ലാന്റ: നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് ഒന്നാന്തരമൊരു ഗോളിലൂടെ മെസ്സിയുടെ പ്രായശ്ചിത്തം. എൻസോ ഫെർണാണ്ടസിന്റെ അവസാന നിമിഷ ഹെഡ്ഡർ. ലോക ചാമ്പ്യന്മാായ അർജന്റീന ഈജിപ്തിനെതിരെ അത്ഭുതകരമായി തിരിച്ചുവന്ന് ക്വാർട്ടറിൽ പ്രവേശിച്ചു. സ്കോർ:3-2 . 91-ാം മിനിറ്റിൽ ലൗട്ടെറോ മാർട്ടിനസിന്റെ ക്രോസിൽ എൻസോ ഫെർണാണ്ടസാണ് നിർണായകമായ ഗോൾ നേടിയത്.
പതിനഞ്ചാം മിനിറ്റിൽ യാസർ ഇബ്രാഹിമും അറിപത്തിയേഴാം മിനിറ്റിൽ മൊസ്തഫ സീക്കോയുമാണ് ഈജിപ്തിന്റെ ഗോളുകൾ നേടിയത്. എഴുപതിയൊൻപതാം മിനിറ്റിൽ മെസ്സിയുടെ പാസിൽ റൊമേരോ ആദ്യ ഗോൾ തിരിച്ചടിച്ചു. എൺപത്തിമൂന്നാം മിനിറ്റിൽ സുന്ദരമായൊരു ട്രേഡ്മാർക്ക് ഗോളിലൂടെ മെസ്സി ഒപ്പമെത്തിച്ചു.
ഇരുപതാം മിനിറ്റിൽ ഗോൾ മടക്കാൻ അവസരം ലഭിച്ചെങ്കിലും വീണുകിട്ടിയ പെനാൽറ്റി മെസ്സി പാഴാക്കിയിരുന്നു. മെസ്സിയുെട കിക്ക് ഈജിപ്ഷ്യൻ ഗോളി ഷൗബർ തടയുകയായിരുന്നു. ഇത് ഈ ലോകകപ്പിൽ രണ്ടാം തവണയാണ് മെസ്സി പാഴാക്കുന്നത്. ടാഗ്ലിയാഫിക്കായോ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയായിരുന്നു.
Content Highlights: Argentina makes three tactical changes for the pre-quarter match against Egypt., Tagliafico, Paredes, and Alvarez enter the starting XI., Egypt introduces two changes: Hassan and Lashin., Historical context: Argentina has defeated Egypt in all two previous meetings.