യുവന്റസില്‍ ആന്ദ്രെ പിര്‍ലോയ്ക്ക് വിജയത്തുടക്കം

റോം: ഇറ്റാലിയൻ സീരി എയിൽ യുവന്റസിന്റെ പരിശീലകനായി ആന്ദ്രെ പിർലോയ്ക്ക് വിജയത്തുടക്കം. സീരി എയിലെ ആദ്യ മത്സരത്തിൽ സാമ്പ്ഡോറിയയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് യുവന്റസ് തോൽപ്പിച്ചത്.
ടീമിലെ പുതിയ താരങ്ങളായ കുലുസെവേസ്കിയേയും മക്കെന്നിയേയും ആദ്യ ഇലവനിൽ തന്നെ പിർലോ കളത്തിലിറക്കി. മികച്ച രീതിയിൽ കളി തുടങ്ങിയ യുവന്റസ് 13-ാം മിനിറ്റിൽ ലീഡൈടുത്തു. സ്വീഡിഷ് താരം കുലുസെവേസ്കിയുടെ ഇടങ്കാലൻ ഷോട്ട് സാമൊഡോറിയയുടെ വലയിലെത്തി.
79-ാം മിനിറ്റിൽ ബൊണൂചിയിലൂടെ യുവന്റസ് രണ്ടാം ഗോൾ നേടി. 89-ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയതടക്കം നിരവധി അവസരങ്ങളാണ് മത്സരത്തിൽ ക്രിസ്റ്റിയാനോ സൃഷ്ടിച്ചത്.
Content Highlights: