കാശു വാരിയെറിഞ്ഞു കടത്തിൽ മുങ്ങി അൽ നസ്ർ; റൊണാൾഡോയുടെ ക്ലബ്ബിന്റെ കടബാധ്യത 2056 കോടി

റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിലെ നിലവിലെ ചാമ്പ്യൻമാരായിട്ടും വമ്പൻ കടക്കെണിയിലേക്കു വീണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ക്ലബ്ബ്. ഏതാണ്ട് 2056 കോടി രൂപയാണ് ക്ലബ്ബിന്റെ കടമെന്ന് സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇതോടെ അടുത്ത സീസണിലേക്കുള്ള പുതിയ താരങ്ങൾ ടീമിലേക്കെത്താൻ സാധ്യത കുറഞ്ഞു.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കഴിഞ്ഞ സീസണിന് മുൻപുണ്ടാക്കിയ കരാർ പ്രകാരം 1931 കോടി രൂപയാണ് വാർഷിക പ്രതിഫലമായി നൽകുന്നത്. ഇതാണ് ക്ലബ്ബിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം വമ്പൻതാരങ്ങളെ ടീമിലെത്തിച്ചതും ടീമിന് തിരിച്ചടിയായിട്ടുണ്ട്.
സൗദി പബ്ലിക് ഇൻവെസ്റ്റ് ഫണ്ടിന്റെ കൈയിലാണ് ക്ലബ്ബിന്റെ 75 ശതമാനം ഓഹരികളും. സൗദിയിലെ നാല് മുൻനിര ക്ലബ്ബുകളുടെ ഭൂരിഭാഗം ഓഹരികളും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് വാങ്ങിയത്.
ടോട്ടനത്തിന്റെ മുൻ പരിശീലകൻ ആൻഗെ പോസ്റ്റെകോഗ്ലുവിനെ പുതിയ സീസണിലേക്ക് എത്തിച്ചിട്ടുണ്ട്.
Content Highlights: Al-Nassr reports a total debt of 2056 crore., Cristiano Ronaldo's annual salary of 1931 crore is a primary financial burden., The club's aggressive transfer strategy has worsened the fiscal situation., 75% of the club is owned by the Saudi Public Investment Fund., Ange Postecoglou has been appointed as the new coach for the upcoming season.