ബിസിസിഐയെ ആകര്‍ഷിച്ച നെഹ്‌റയുടെ കോച്ചിങ് തന്ത്രം എന്ത്?; ഓഫര്‍ നിരസിച്ചതിന് പിന്നില്‍

ആശിഷ് നെഹ്‌റ ഐപിഎല്‍ മത്സരത്തിനിടെ |ഫോട്ടോ:PTI
ആശിഷ് നെഹ്‌റ ഐപിഎല്‍ മത്സരത്തിനിടെ |ഫോട്ടോ:PTI

രിശീലക രംഗത്തുള്ള ഏതൊരാളുടേയും സ്വപ്നമായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുക എന്നത്. എന്നാല്‍ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വെച്ചുനീട്ടിയ സ്വപ്നതുല്യമായ ഒരു ഓഫര്‍ നിരസിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ. 

വിവിഎസ് ലക്ഷ്മണും ഗൗതം ഗംഭീറുമടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും രാഹുല്‍ ദ്രാവിഡിന് പകരക്കാരനെ കണ്ടെത്താനുള്ള ബിസിസിഐയുടെ അന്വേഷണം ചെന്നെത്തിയത് നെഹ്റയിലായിരുന്നു. ഏകദിന ലോകകപ്പ് കൈവിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പ്രധാന ലക്ഷ്യം മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പാണ്. ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ പരിശീലക വേഷമാണ് ബിസിസിഐ നെഹ്റയ്ക്ക് മുന്നില്‍വെച്ചിരുന്നത്. എന്നാല്‍ നെഹ്റ ഈ ഓഫര്‍ നിരസിച്ചതോടെ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടി നല്‍കുകയായിരുന്നുവെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍. 

Content Highlights: What is the Nehra's coaching strategy-Why Rejected BCCI's T20 Coach Offer

Continue reading