എതിരാളികളെ വരച്ച വരയില്‍ നിര്‍ത്തിയിരുന്ന സ്റ്റോപ്പര്‍ ബാക്ക്, സാജിദ് ഇന്ന് 'കറന്‍സി'യുടെ ലോകത്താണ്

മുഹമ്മദ് സാജിദ് കളിച്ചിരുന്ന കാലത്ത്, റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ നിന്ന് ഔദ്യോഗിക മികവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന സാജിദ് | Photo: special arrangement
മുഹമ്മദ് സാജിദ് കളിച്ചിരുന്ന കാലത്ത്, റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ നിന്ന് ഔദ്യോഗിക മികവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന സാജിദ് | Photo: special arrangement

കൊലകൊമ്പന്മാരായ പര്‍മീന്ദര്‍ സിംഗിനേയും കാമിലോ ഗോണ്‍സാല്‍വസിനേയും ബാബുമണിയേയുമൊക്കെ വരച്ച വരയില്‍ നിര്‍ത്തുന്ന മുഹമ്മദ് സാജിദിനെയാണ് കളിക്കളത്തില്‍ കണ്ടു പരിചയം. പ്രതിരോധത്തിലെ ശക്തിദുര്‍ഗമായിരുന്നു അന്ന് കൊല്ലംകാരന്‍ സാജിദ്. കടുകിട പതറാത്ത സ്റ്റോപ്പര്‍ ബാക്ക്. മൂന്നരപ്പതിറ്റാണ്ട് മുന്‍പത്തെ കഥ.

കാലം മാറി, കഥയും. പഴയ ഡിഫന്‍ഡര്‍ ഇന്ന് ഫ്രണ്ട് ലൈനിലാണ് കളി. കളിക്കളത്തില്‍ നിന്ന് കറന്‍സിയുടെ ലോകത്തെത്തിയതോടെ തുടങ്ങിയ ആ കുതിപ്പ്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ പദവിയിലെത്തിനില്‍ക്കുന്നു. നമ്മുടെ ഫുട്‌ബോള്‍ കളിക്കാരില്‍ ഔദ്യോഗികതലത്തില്‍ ഇത്രയും ഔന്നത്യമുള്ള പദവിയിലെത്തിച്ചേരാന്‍ ഭാഗ്യമുണ്ടായവര്‍ അധികമുണ്ടാവില്ല.

Content Highlights: Sajid, a former Kerala footballer, shares his incredible journey from the Santosh Trophy to becoming

Continue reading