25 വയസിനുള്ളില്‍ ലോകവേദികളിലെല്ലാം ഒന്നാമന്‍; ഇതിഹാസത്തിലേക്കുള്ള നീരജിന്റെ പ്രയാണം

പ്രായം 25-ല്‍ എത്തിയതേയുള്ളൂ നീരജ് ചോപ്രയ്ക്ക്. കായികരംഗത്ത് പലരും കരിയറില്‍ ഉയര്‍ന്നുവരുന്ന സമയം. ഈ 25 വയസിനുള്ളില്‍ നീരജ് ചോപ്രയെന്ന ഹരിയാണക്കാരന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ പകരംവെയ്ക്കാനാകാത്തതാണ്. ഏഷ്യന്‍ ഗെയിംസിലെയും ഒളിമ്പിക്‌സിലെയും ഡയമണ്ട് ലീഗിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും സ്വര്‍ണ നേട്ടം പിന്നിട്ട് ഇപ്പോള്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണത്തിളക്കം മാറിലണിഞ്ഞിരിക്കുകയാണ് നീരജ്. ചരിത്രത്തില്‍ ലോക അത്‌ലറ്റിക്‌സില്‍ തുടര്‍ച്ചയായി രണ്ട് മെഡലുകളും. ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു അത്‌ലറ്റുമില്ല ഇന്ത്യ രാജ്യത്ത്. അതും 25 വയസിനുള്ളില്‍. ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്‌സുമെല്ലാം മുന്നില്‍നില്‍ക്കേ നീരജിന്റെ ഷെല്‍ഫില്‍ ഇനിയും മെഡലുകള്‍ നിറയുമെന്നതില്‍ സംശയമില്ല.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒരേസമയം ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമാകുന്ന ഇന്ത്യന്‍ താരമെന്ന നേട്ടംകൂടിയുണ്ട് നീരജിന്. 23-ാം വയസില്‍ ഒളിമ്പിക് സ്വര്‍ണം, ഇപ്പോള്‍ 25-ാം വയസില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും.
Content Highlights: Neeraj Chopra journey from From grandmother s affection to India s best athlete