മെസ്സി വരാനിരുന്നത് പെരുമാൾ എഫ്ബിഐയ്ക്ക് കാട്ടിക്കൊടുത്ത വഴിയേയോ?

ലയണൽ മെസ്സിയും വിൽസൺ രാജ് പെരുമാളും
ലയണൽ മെസ്സിയും വിൽസൺ രാജ് പെരുമാളും

ബ്യൂട്ടിഫുൾ ഗെയിം എന്ന അർഥത്തിൽ ഫുട്‌ബോളിന് ബ്രസീലുകാർ ചാർത്തിക്കൊടുത്ത മേലങ്കിയാണ്. പക്ഷേ, ഫുട്‌ബോളിന്, ആ സുന്ദരമായ മുഖം മാത്രമല്ല. താരങ്ങളുടെ വിയർപ്പുവീണ പുൽത്തകിടിക്ക് പുറത്ത്, അതിനൊരു ഇരുണ്ട ലോകംകൂടിയുണ്ട്. ഒരു കറുത്ത മുഖം. ലോകകപ്പിന്റെ കൊടിയിറക്കം മുതൽ ഒരു പേക്കിനാവിലെന്ന പോലെ ആ ഡേർട്ടി ഗെയിം മുഖംമൂടി മാറ്റി തലനീട്ടുന്നത് നമ്മൾ കണ്ടു. ത്രസിപ്പിക്കുന്ന കളികളല്ല. ഹൃദയഭേദകമായ കള്ളക്കളികളാണ് സാമാന്യ ജനത്തിന് അപരിചിതമായ ആ 'ഡേർട്ടി ഗെയിമിന്റെ' മുഖമുദ്ര. ഇവിടെ അരങ്ങുവാഴുന്നത് കളിയല്ല. കള്ളക്കച്ചവടമാണ്. ലോകം ഒരൊറ്റ മനസോടെ ഉറക്കമിളച്ച് കണ്ടാസ്വദിച്ച ലോകകപ്പിന് തിരിതാണതിന് തൊട്ടുപിറകെ, ജിയാനി ഇൻഫാന്റിനോ എന്ന ഫിഫ മേധാവി തന്നെ അതേ ലോകകപ്പടക്കം, ഫുട്‌ബോളിനെ വിൽപനയ്ക്ക് വയ്ക്കാൻ ഒരു നിഷ്ഫലശ്രമം നടത്തിയത് വല്ലാത്തൊരു വിധിവൈപരിത്യമായിരുന്നു ആരാധകരുടെ കണ്ണിൽ. ഇതേ കളങ്കത്തിന്റെ പാപക്കറ പുരണ്ട കഥയാണ് ഇപ്പോൾ ലയണൽ മെസ്സിയുടെ പേരിൽ കേരളത്തിലും ആടിത്തിമിർത്ത് പരാജയപ്പെട്ടത്. രണ്ട് കള്ളക്കച്ചവടങ്ങളിലും ഫുട്‌ബോൾ വെറും വിൽപനച്ചരക്കായിരുന്നു. രണ്ട് കൂട്ടരും വിറ്റുകാശാക്കാൻ ശ്രമിച്ചത്, നമ്മൾ ഫുട്‌ബോൾ ആരാധകരുടെ അഭിനിവേശത്തെയാണ്.

ക്ലോഡിയോ ടാപ്പിയ (വലത്)

Content Highlights: Unveils the dark side and financial corruption behind popular football matches and tours., Connects the recent Messi controversy in Kerala to global money laundering and match-fixing syndicates., Examines historical corruption cases involving FIFA, UEFA, and international football officials., Calls for strict regulations and awareness among football fans against fraudulent sports promoters.

Continue reading