പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്നതാര്? കപ്പില്ലാത്ത ബ്ലാസ്റ്റേഴ്സിന് ബാക്കിയാവുന്ന കലിപ്പ്

Photo: mathrubhumi archives
Photo: mathrubhumi archives

'കലിപ്പടക്കണം, കപ്പടിക്കണം', 2017-ലെ ഐഎസ്എല്‍ സീസണിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തിറക്കിയ തീം സോങ് തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന സി.കെ വിനീതും സന്ദേശ് ജിംഗാനും പഴയ ഉടമയായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം അണിനിരന്ന ഗാനം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2014-ല്‍ ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 10 സീസണുകള്‍ പിന്നിടുമ്പോള്‍ ഇതുവരെ ഒരു കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. കപ്പടിക്കല്‍ പോയിട്ട് കലിപ്പടക്കാന്‍ പോലുമാകാതെ സ്വന്തം ആരാധകക്കൂട്ടമായ 'മഞ്ഞപ്പട'യ്ക്ക് പോലും അനഭിമതരായി പരിശീലകനെയും പുറത്താക്കി മുന്നില്‍ ഇനിയെന്ത് എന്നറിയാതെ നില്‍ക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. സീസണില്‍ 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് ജയം മാത്രമുള്ള ടീം പത്താം സ്ഥാനത്താണ്. ഇത്തവണ തോറ്റത് ഏഴു മത്സരങ്ങള്‍. 19 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് 24 എണ്ണം. ഇത്തരത്തില്‍ കളത്തിലും പുറത്തും എല്ലാം പിഴയ്ക്കുകയാണ് ടീമിന്. ബ്ലാസ്റ്റേഴ്‌സിന്റെ പോക്ക് ഇതെങ്ങോട്ടാണ്.?

ലോകത്തെവിടെയുമുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളെടുത്താലും അവരെല്ലാം ഏതെങ്കിലും തരത്തില്‍ വളരുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രൊഫഷണല്‍ സമീപനം ഒന്നുകൊണ്ടു മാത്രമാണ്. തങ്ങള്‍ക്ക് യോജിച്ച മികച്ച പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും, ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ശ്രദ്ധിച്ച് ടീമിനും പരിശീലകന്റെ തന്ത്രങ്ങള്‍ക്കും യോജിച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിലും, കളിക്കാര്‍ക്കും ആരാധകര്‍ക്കുമടക്കം മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിലുമെല്ലാം ഈ പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. അങ്ങനെയുള്ള ക്ലബ്ബുകള്‍ക്ക് സ്വാഭാവികമായ വളര്‍ച്ചയും അതുവഴി ആരാധകരുടെ പിന്തുണയുമുണ്ടാകും. ഇത്തരത്തിലുള്ള പ്രൊഫഷണല്‍ സമീപനത്തിന്റെ കുറവാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്നത്. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ലീഗിന്റെ ഭാഗമായ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഒരിക്കല്‍ പോലും ഫുട്‌ബോളിന് യോജിച്ച തരത്തിലുള്ള ഒരു പ്രൊഫഷണല്‍ സമീപനം ഇതുവരെ കാണാനായിട്ടില്ലെന്നു തന്നെ പറയേണ്ടിവരും.

Content Highlights: Kerala Blasters, despite immense fan support, struggles with managerial instability and lack of a wi

Continue reading