ഏതിനാണ് ചൂട്, തീരാത്ത ഗുസ്തിക്കോ തോരാത്ത കണ്ണീരിനോ ചൈനയിലെ ചിരിക്കോ?

ആര്‍. പ്രഗ്നാനന്ദ, ഗുസ്തി സമരത്തിനിടെ സാക്ഷി മാലിക്ക്, ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം രോഹിത്തിന്റെയും കോലിയുടെയും നിരാശ | Photo | AFP, PTI, ANI
ആര്‍. പ്രഗ്നാനന്ദ, ഗുസ്തി സമരത്തിനിടെ സാക്ഷി മാലിക്ക്, ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം രോഹിത്തിന്റെയും കോലിയുടെയും നിരാശ | Photo | AFP, PTI, ANI

കായിക ലോകത്തിന്റെ ചരിത്രത്തിലേക്ക് സുപ്രധാനമായ ഒരുപിടി ഏടുകള്‍ സമ്മാനിച്ചാണ് 2023 പിന്‍വാങ്ങുന്നത്. ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ കണ്ണീര്‍മടക്കം, ലോക അത്‌ലറ്റിക്‌സിന്റെ ഉത്തരത്തില്‍ നീരജ് ചോപ്ര വലിച്ചിട്ട കസേര, മെഡലുകളുടെ സെഞ്ചുറി കണ്ട ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ്, ചെസ്സിലെ പുതിയ ഇന്ത്യന്‍ തലയെടുപ്പ് ആര്‍. പ്രഗ്നാനന്ദ, സച്ചിന്റെ റെക്കോഡുകള്‍ക്കുമേല്‍ ബാറ്റുകൊണ്ട് കവിത രചിച്ച കോലി, മെസിയുടെ കൂടുമാറ്റം... ഗോദയിലെ തീരാത്ത ഗുസ്തി സമരവും വിവാദവും. അങ്ങനെ നിരവധിയായ കായികമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ വര്‍ഷം. 

കലണ്ടര്‍ ഇനിയെത്ര പുതിയതു വന്നാലും ക്രിക്കറ്റ് ലോകകപ്പ് നഷ്ടം നമുക്ക് മറക്കാനാവില്ല. ഇന്ത്യ അത്രമേല്‍ വേദന അനുഭവിച്ച ഒരു കായിക ഇനം 2023-ല്‍ വേറെയില്ല. ഇന്ത്യ ആതിഥ്യം വഹിച്ച, ഇന്ത്യയ്ക്ക് പരമമായ സാധ്യത കല്പിക്കപ്പെട്ട ലോകകപ്പായിരുന്നു. ആ വിധത്തിലായിരുന്നു കളിയും. ഒരു കളിയും തോല്‍ക്കാതെ മുന്നേറി. ഒടുക്കം പക്ഷേ, കപ്പ് നിശ്ചയിക്കുന്ന കളിയിലെ കാലിടര്‍ച്ച. വിശ്വകിരീടത്തിനുമേല്‍ ഓസ്‌ട്രേലിയ ആറാമതും കൈവെച്ച നിമിഷം മറക്കില്ല.

Content Highlights: international sports events in 2023 asian games odi world cup wrestlers strike

Continue reading