ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാമത്, മുന്നില്‍ ഓസീസും ലങ്കയും

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | AP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | AP

ന്യൂഡല്‍ഹി: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് നേട്ടം. പട്ടികയില്‍ മൂന്നാമതുള്ള ഇന്ത്യയുടെ പോയിന്റ് 52 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ഏഴുമത്സരങ്ങളില്‍ നിന്ന് നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. 61.90 ആണ് പോയിന്റ് ശതമാനം. 66.67 പോയിന്റ് ശതമാനമുള്ള ലങ്കയാണ് രണ്ടാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയുമാണ് ലങ്കയ്ക്ക്. അതേസമയം കളിച്ച മൂന്നുമത്സരങ്ങളും വിജയിച്ച ഓസീസ് തലപ്പത്ത് തടരുകയാണ്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് ടീമുകളാണ് പട്ടികയില്‍ ഇന്ത്യക്ക് പിന്നിലുള്ളത്.

ഡൽഹി ടെസ്റ്റിലും ആധികാരികജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിൻഡീസിനെ ഏഴുവിക്കറ്റിനാണ് ഗില്ലും സംഘവും തകർത്തെറിഞ്ഞത്. അതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയും തൂത്തുവാരി. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. കെ.എൽ. രാഹുൽ അർധസെഞ്ചുറിയോടെ തിളങ്ങി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.

Content Highlights: wtc point table