ഇന്ത്യന്‍ ടീമില്‍ ഇഷാന്ത് ഇല്ലാത്തത് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്യും: ജേസണ്‍ ഗില്ലെസ്പി

അഡ്‌ലെയ്ഡ്: ഡിസംബറില്‍ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ടീമിലിടം നേടാത്തത് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്യുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളർ ജേസണ്‍ ഗില്ലെസ്പി.
ഇഷാന്തിന്റെ ബൗളിങ് മികച്ചതാണെന്നും അദ്ദേഹം ടീമിലില്ലാത്തത് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയ്ക്ക് ആശ്വാസം പകരുമെന്നും ഗില്ലെസ്പി പറഞ്ഞു. ഈ പരമ്പരയിൽ ഓസ്‌ട്രേലിയ ഇന്ത്യയെ മലര്‍ത്തിയടിക്കുമെന്നും ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുമെന്നും ഗില്ലെസ്പി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയ്ക്കായി 97 ടെസ്റ്റുകള്‍ കളിച്ച താരമാണ് ഇഷാന്ത്. 297 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മസിലിനേറ്റ പരിക്കുമൂലമാണ് ഇഷാന്ത് കളിക്കാത്തത്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഭുവനേശ്വറും കളിക്കാത്തതിനാല്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിന് മൂര്‍ച്ച കുറയും. ബുംറയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
Content Highlights: Without Ishant, it's advantage Australia says Jason Gillespie
Content Highlights: