56 പന്തിൽ റിച്ചാർഡ്‌സിന്റെ സെഞ്ചുറി; മറക്കാനാകുമോ ഈ മാച്ച്

34 വർഷം മുമ്പൊരു ഏപ്രിൽ 15-നാണ് വെസ്റ്റിൻഡീസിന്റെ ഇതിഹാസതാരം വിവിയൻ റിച്ചാർഡ്‌സ് ടെസ്റ്റ് ക്രിക്കറ്റിൽ 56 പന്തിൽ സെഞ്ചുറി തികച്ചത്. ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു അക്കാലത്തെ അതിവേഗ സെഞ്ചുറി. ഒന്നാം ഇന്നിങ്‌സിൽ റിച്ചാർഡ്‌സ് 26 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്‌സിലായിരുന്നു മാരകപ്രഹരം.
58 പന്തിൽ 110 റൺസെടുത്ത് പുറത്താവാതെ നിന്നു. രണ്ടിന് 246 എന്ന നിലയിൽ വിൻഡീസ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 401 റൺസ്. എന്നാൽ, മാൽക്കം മാർഷൽ, ജോയൽ ഗാർനർ, മൈക്കൽ ഹോൾഡിങ്, റോജർ ഹാർപർ എന്നിവരുൾപ്പെട്ട ബൗളിങ് നിര ഇംഗ്ലണ്ടിനെ 170 റൺസിന് പുറത്താക്കി. വിൻഡീസിന് വൻജയം. 5-0ന് പരമ്പരയും അവർ സ്വന്തമാക്കി.
ന്യൂസീലൻഡ് ഓപ്പണർ ബ്രണ്ടൻ മക്കെല്ലമാണ് റിച്ചാർഡ്‌സിന്റെ റെക്കോഡ് പിൽക്കാലത്ത് തകർത്തത്. ഓസ്‌ട്രേലിയക്കെതിരേ 54 പന്തിലായിരുന്നു മക്കെല്ലത്തിന്റെ സെഞ്ചുറി.
Content Highlights: Vivian Richards, century from 56 balls, against England vs west indies
Content Highlights: